റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് കമ്മിറ്റി ആഭിമുഖ്യത്തിൽ സൗദി സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു.
ബത്ത ഖുറാബി പാർക്കിൽ വെച്ച് നടന്ന ചടങ്ങ് ആക്ടിങ് പ്രസിഡന്റ് സുഹൈൽ മഖ്ദൂമിന്റെ അദ്ധ്യക്ഷതയിൽ ജനസേവനം ചെയർമാൻ എം.എ ഖാദർ ഉദ്ഘാടനം നിർവഹിച്ചു.
സൗദി അറേബ്യയുടെ വളർച്ചയെ കുറിച്ചും, പ്രവാസികൾക്ക് ഈ നാട് നൽകുന്ന പിന്തുണയെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.
മുഖ്യ രക്ഷാധികാരി സലിം കളക്കര, ജനസേവനം കൺവീനർമാരായ റസാഖ് പുറങ്ങ്, അഷ്കർ.വി, എക്സികുട്ടീവ് അംഗം ഉസ്മാൻ എടപ്പാൾ തുടങ്ങിയവർ ആശംസകൾ നേർന്നു.
ട്രഷറർ ഷമീർ മേഘ, ആർട്സ് & സ്പോർട്സ് കൺവീനർമാരായ അൻവർ ഷാ, മുക്താർ വെളിയംകോട് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കേക്ക് കട്ടിങ്, ലഡു വിതരണം,പായസ വിതരണം എന്നിവ ആഘോഷത്തിന്റെ മാധുര്യം വർധിപ്പിച്ചു.
ക്വിസ് മത്സരത്തിനും, മത്സര വിജയികൾക്കുള്ള സമ്മാന വിതരണത്തിനും
വർക്കിംഗ് പ്രസിഡന്റ് അസ്ലം കളക്കര നേതൃത്വം നൽകി.
ഐ.ടി ചെയർമാൻ സംറുദ് അയിങ്കലം നന്ദി പറഞ്ഞു.

