കണ്ടനകം : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കാലടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വിജയകരമായി.
മുന്നൂറോളം ആളുകൾ ക്യാമ്പിൽ പരിശോധന നടത്തി. പി സി ഡബ്ലിയു എഫ് ഫാമിലി ഹെൽത്ത് ആൻഡ് ഡെവലപ്മെൻറ് കൗൺസിൽ, എടപ്പാൾ ഹോസ്പിറ്റൽ, മലബാർ ഡെന്റൽ കോളേജ്, അഹല്യ കണ്ണാശുപത്രി, ഫിനിക്സ് ക്ലിനിക്ക് എന്നിവയുടെ സഹകരണത്തോട് കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വിദ്യാപീഠം സ്കൂളിൽ നടന്ന ചടങ്ങ് മലബാർ ഡെന്റൽ കോളേജ് ചെയർമാൻ ഡോക്ടർ സി പി ബാവ ഹാജി മാണൂർ ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജി ബാബു മുഖ്യാതിഥിയായിരുന്നു.
:കാലടി PCWF.പ്രസിഡന്റ് മുസ്തഫ കാടഞ്ചേരി അധ്യക്ഷ വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽകിസ് കൊരണപ്പറ്റ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശൻ കാലടി, വാർഡ് കൗൺസിലർമാരായ എൻ കെ അബ്ദുൽ ഗഫൂർ, ബഷീർ തുറയാറ്റിൽ, രാജിത, പി സി ഡബ്ലിയു എഫ് വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ, ട്രഷറർ ഇ പി രാജീവ്, കെ പി അബ്ദുൽ റസാഖ് തുടങ്ങിയവർ ആശംസകൾ നേർന്നു.
സംഘാടക സമിതി ചെയർമാൻ മോഹനൻ പി
സ്വാഗതവും കൺവീനർ സുജീഷ് നമ്പ്യാർ നന്ദിയും പറഞ്ഞു.
വയോജന ദിനമായതിനാൽ ക്യാമ്പിന് വന്ന മുതിർന്ന വനിത സരസ്വതി അമ്മയെ കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ആദരിച്ചു…

