സ്വാശ്രയ ടൈലറിംഗ് പഠനം പൂര്‍ത്തിയാക്കിയ പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

സ്വാശ്രയ ടൈലറിംഗ് പഠനം പൂര്‍ത്തിയാക്കിയ പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

പൊന്നാനി :വനിതകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിലുളള
സ്വാശ്രയ തൊഴിൽ സംരംഭത്തിന് കീഴിൽ
വിവിധ തൊഴിലുകളിൽ പ്രാവീണ്യം നൽകുന്നതിൻറ ഭാഗമായി സ്വാശ്രയ ടൈലറിംഗ് പഠനം പൂര്‍ത്തിയാക്കിയ പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ചന്തപ്പടി പി വി എ ഖാദർ ഹാജി മെമ്മോറിയൽ പി സി ഡബ്ല്യു എഫ് മെഡിക്കെയർ പരിസരത്ത് നടന്ന ചടങ്ങിൽ വെച്ച് ഫാത്തിമത്ത് സെലീന
(വാർഡ് 3) കദീജക്കുട്ടി (വാർഡ് 5) ഹൈറുന്നീസ (വാർഡ് 5) സീനത്ത് (വാർഡ് 18) ജസീറ, ഫർസാന (വാർഡ് 23)
സീനത്ത് (വാർഡ് 32) സബിത. (വാർഡ് 34) റൈഹാനത്ത് സി വി (വാർഡ് 34) താഹിറ (വാർഡ് 42) അസ്ന നഹരിയ നരിപ്പറമ്പ് (തവനൂർ പഞ്ചായത്ത് ) തുടങ്ങിയവർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

പി സി ഡബ്ല്യു എഫ് യു.എ.ഇ കമ്മിറ്റിയാണ് പഠിതാക്കൾക്കുളള
സാമ്പത്തിക സഹായം നൽകിയത് .

അടുത്ത കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്ന പതിനാല് പേർക്കുളള സാമ്പത്തിക സഹായം കുവൈറ്റ് കമ്മിറ്റി വക വേദിയിൽ വെച്ച് കൈമാറി.

സി എസ് പൊന്നാനി , രാജൻ തലക്കാട്ട്, പി എ അബ്ദുട്ടി, പി കോയക്കുട്ടി മാസ്റ്റർ, ഡോ: അബ്ദുറഹ്മാൻ കുട്ടി, ബീക്കുട്ടി ടീച്ചർ, ടി മുനീറ, ശാരദ ടീച്ചർ, സി വി മുഹമ്മദ് നവാസ്, ടി വി സുബൈർ, ഹനീഫ മാളിയേക്കൽ സ്വാശ്രയ തൊഴിൽ സംരംഭം ചെയർമാൻ നാരായണൻ മണി, കൺവീനർ സക്കരിയ, ടൈലറിംഗ് പരിശീലക സോഫിയ തുടങ്ങിയവർ സന്നിഹിതരായിരുന്നു.