സ്ത്രീധന വിരുദ്ധ ദിനാചരണം: മികച്ച പ്രബന്ധ അവതരണത്തിന് ആർ. ഐശ്വര്യക്ക് അംഗീകാരം

സ്ത്രീധന വിരുദ്ധ ദിനാചരണം: മികച്ച പ്രബന്ധ അവതരണത്തിന് ആർ. ഐശ്വര്യക്ക് അംഗീകാരം

പൊന്നാനി : നവംബർ 26 സ്ത്രീധന വിരുദ്ധ ദിനത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി പതിനൊന്നാം വാർഷികാഘോഷത്തി ന്റെ ഭാഗമായി എം ഇ എസ് കോളേജ് നിർഭയ വിമൻസ് ഡെവലപ്പ്മെന്റ് സെല്ലുമായി സഹകരിച്ച് എം എസ് കെ ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ എം ഇ എസ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റ് വിദ്യാർത്ഥികൾ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചതിൽ നിന്നും മികച്ച അവതരണത്തിന് ആർ ഐശ്വര്യക്ക് അംഗീകാരം.
പൊന്നാനി എം ഇ എസ് കോളേജ് ഫിസിക്സ് വിഭാഗത്തിൽ ഫൈനൽ വർഷ വിദ്യാർത്ഥിയാണ്.
വട്ടംക്കുളം പഞ്ചായത്ത്‌ പോട്ടൂർ ടി കെ രൂപൻ, സൗമ്യ പി വി ദമ്പതികളുടെ മകളാണ്.
പ്രൊഫ: വി കെ ബേബി, ഡോ: ബാബു ഇബ്രാഹിം, അടാട്ട് വാസുദേവൻ മാസ്റ്റർ എന്നിവരടങ്ങുന്ന ജൂറിയാണ് പങ്കെടുത്ത ഒമ്പത് പേരിൽ നിന്നും
ഇവരെ തെരെഞ്ഞെടുത്തത്.
സാമ്പത്തിക മേഖല (എക്കണോമിക്സ്) സ്ത്രീധനവും സ്ത്രീയുടെ സാമ്പത്തിക സ്വാശ്രയത്വവും: സ്ത്രീധനം നൽകുന്നത് ഒഴിവാക്കാൻ സ്ത്രീകൾക്ക് സ്വയം തൊഴിലിലൂടെയോ, വിദ്യാഭ്യാസം വഴിയോ എങ്ങനെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാമെന്നും
വളരെ കൃത്യതയോടെ അവതരിപ്പിച്ച് സംസാരിച്ചു.
ഏറ്റവും നല്ല അവതരണ മികവിന് 3001രൂപ ക്യാഷ് അവാർഡും, പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രശസ്തി പത്രവും സമ്മാനവും, 2026 ജനുവരി 1 ന് ചാണാറോഡ്, വഹീദ കൺവെൻഷൻ സെന്ററിൽ
നടക്കുന്ന PCWF പതിനൊന്നാമത് വനിതാ വാർഷിക സമ്മേളനത്തിൽ വെച്ച് നൽകുന്നതാണ്.