സ്ത്രീധന വിരുദ്ധ ദിനത്തിൽ പൊതുജന റാലിയും പൊതുയോഗവും നിളാ പാതയോരത്ത്.

സ്ത്രീധന വിരുദ്ധ ദിനത്തിൽ പൊതുജന റാലിയും പൊതുയോഗവും നിളാ പാതയോരത്ത്.

പൊന്നാനി: ഈ വർഷത്തെ സ്ത്രീധന വിരുദ്ധ ദിനത്തിൽ 2023 നവംബർ 26 ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക് സ്ത്രീധനത്തിനെതിരെ പൊതുജന റാലിയും പൊതുയോഗവും സംഘടിപ്പിക്കാൻ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കേന്ദ്ര എക്സിക്യൂട്ടവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ചന്തപ്പടി പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന റാലി നിളാ പാതയോരത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു യോഗത്തിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നതാണ്.
യോഗത്തിൽ പ്രസിഡന്റ് ടി മുനീറ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
സ്ത്രീധനധന രഹിത വിവാഹ സമിതി ചെയർമാൻ എൻ പി അഷ്റഫ് സംസാരിച്ചു.
പരിപാടിയുടെ വിജയത്തിന്നായി സംഘാടക സമിതി രൂപീകരിച്ചു.
ബീക്കുട്ടി ടീച്ചർ (ചെയർപേഴ്സൺ) ജാസ്മിൻ മാറഞ്ചേരി (കൺവീനർ)
എം എം സുബൈദ പോത്തനൂർ (വൈ: ചെയർപേഴ്സൺ)
ഹൈറുന്നിസ പാലപ്പെട്ടി (ജോ : കൺവീനർ) ഹസീന തവനൂർ (ഫിനാൻസ് കൺവീനർ) ആരിഫ മാറഞ്ചേരി (പ്രോഗ്രാം കൺവീനർ)
മാലതി വട്ടംകുളം (പ്രോഗ്രാം ജോ: കൺവീനർ) സെബീന ബാബു (കൺവീനർ, പരസ്യ വിഭാഗം)
റഫീഖത്ത് തവനൂർ (ജോ: കൺവീനർ, പരസ്യ വിഭാഗം) ആരിഫ തവനൂർ ( വളണ്ടിയർ ക്യാപ്റ്റൻ) രാജലക്ഷ്മി കാലടി (അസിസ്റ്റൻഡ്) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.
ജന : സെക്രട്ടറി എസ് ലത ടീച്ചർ
സ്വാഗതവും, സെക്രട്ടറി അസ്മാബി. പി എ നന്ദിയും പറഞ്ഞു.