സ്ത്രീധന വിരുദ്ധ ദിനം; പി സി ഡബ്ല്യു എഫ് പൊതുജന റാലിയും, പൊതുയോഗവും

സ്ത്രീധന വിരുദ്ധ ദിനം; പി സി ഡബ്ല്യു എഫ് പൊതുജന റാലിയും, പൊതുയോഗവും

പൊന്നാനി: സ്ത്രീധന വിമുക്ത പൊന്നാനി താലൂക്ക് എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കുന്ന
തിന് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി സ്ത്രീധന രഹിത വിവാഹ സംഗമവും, ബോധവല്‍ക്കരണവും, സ്ത്രീധന വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികളും നടത്തി വരുന്ന
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഈ വർഷത്തെ സ്ത്രീധന വിരുദ്ധ ദിനത്തിൽ പൊതുജന റാലിയും പൊതു യോഗവും സംഘടിപ്പിക്കുന്നു.
നവംബർ 26 ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക് ചന്തപ്പടി പി സി ഡബ്ല്യു എഫ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കുന്ന പൊതുജന റാലി
നിളാ പാതയോരത്ത് സമാപിക്കും.
തുടർന്ന് നടക്കുന്ന പൊതു യോഗത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ സിന്ധു , പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, സാമൂഹ്യ പ്രവർത്തക അഡ്വ: സുജാത വർമ്മ, പൊന്നാനി സി ഐ വിനോദ് വലിയാറ്റൂർ തുടങ്ങിയവർ സംബന്ധിക്കുന്നു.
എം ഐ എച്ച് എസ് എസ് സർഗ്ഗം നാടക വേദിയുടെ സ്ത്രീധനത്തിനെതിരെയുളള നാടകം ചടങ്ങിൽ അവതരിപ്പിക്കുന്നതാണ്.
പി സി ഡബ്ല്യു എഫ് കേന്ദ്ര വനിതാ കമ്മിറ്റി നടത്തുന്ന ഈ പരിപാടി വൻ വിജയമാക്കാൻ ആബാലവൃദ്ധം ജനങ്ങളും റാലിയിൽ അണിനിരക്കണമെന്ന് ആഹ്വാനം ചെയ്യുന്നു…
*പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ*
ബീക്കുട്ടി ടീച്ചർ പൊന്നാനി (ചെയർപേഴ്സൺ, സംഘാടക സമിതി)
ജാസ്മിൻ മാറഞ്ചേരി (ജനറൽ കൺവീനർ, സംഘാടക സമിതി)
മാലതി വട്ടംകുളം (ഉപാധ്യക്ഷ, വനിതാ കേന്ദ്ര കമ്മിറ്റി)
റഫീഖത്ത് കാലടി ( സെക്രട്ടറി, വനിതാ കേന്ദ്ര കമ്മിറ്റി)
ഖൈറുന്നിസ പെരുമ്പടപ്പ് (സെക്രട്ടറി, വനിതാ കേന്ദ്ര കമ്മിറ്റി)