സ്ത്രീധനം ഉന്മൂലനം ചെയ്യാൻ ജനകീയ മുന്നേറ്റങ്ങൾ അനിവാര്യം: പി. നന്ദകുമാർ

സ്ത്രീധനം ഉന്മൂലനം ചെയ്യാൻ ജനകീയ മുന്നേറ്റങ്ങൾ അനിവാര്യം: പി. നന്ദകുമാർ

പൊന്നാനി: സമൂഹത്തിൽ പടർന്നു പിടിച്ചിരിക്കുന്ന സ്ത്രീധന ദുരാചാരത്തെ ഉന്മൂലനം ചെയ്യാൻ നിയമങ്ങൾ കൊണ്ട് മാത്രം  സാധ്യമെല്ലന്നും, ജനകീയ മുന്നേറ്റങ്ങൾ അനിവാര്യമാണെന്നും പി നന്ദകുമാർ എം.എല്‍.എ അഭിപ്രായപ്പെട്ടു.

സ്ത്രീധന വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്ത്രീധന വിമുക്ത പൊന്നാനി എന്ന ലക്ഷ്യത്തിൽ കർമ്മ റോഡ് പാതയോരത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീധനത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരുന്ന പി സി ഡബ്ല്ളിയു എഫ് സേവനങ്ങൾ ശ്ലാഘനീയമാണെന്നും, അദ്ധേഹം കൂട്ടി ചേർത്തു.

സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ചങ്ങലയിൽ കണ്ണികളായി.

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ് മുസ്തഫ സന്നിഹിതനായിരുന്നു.

പി കോയക്കുട്ടി മാസ്റ്റർ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

വനിതാ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ടി മുനീറ അധ്യക്ഷത വഹിച്ചു.

രാജൻ തലക്കാട്ട് സ്വാഗതവും,സംഘാടക സമിതി ചെയര്‍മാൻ ടി വി സുബൈർ ആമുഖ പ്രഭാഷണവും നടത്തി.

സി ഹരിദാസ്, ഹൈദർ അലി മാസ്റ്റർ , യു എം ഇബ്രാഹിം കുട്ടി മാസ്റ്റർ, ഇ പി രാജീവ് തുടങ്ങിയവർ സംസാരിച്ചു.

സംഘാടക സമിതി കൺവീനർ മുജീബ് കിസ്മത്ത് നന്ദി പറഞ്ഞു.

പി എ അബ്ദുട്ടി, നാരായണൻ മണി, ഫൈസൽ ബാജി ,റംല കെ പി , അഷറഫ് നെയ്തല്ലൂർ , ഇ വി സുലൈഖ, അസ്മ, അബ്ദുൽ ഗഫൂർ അൽഷാമ, ശഹീർ മേഘ, സക്കരിയ, ആർ വി മുത്തു, സബീന ബാബു, ഫാതിമ ടി വി , റുക്സാന, നാസർ സി വി സീനത്ത് ടി വി , റഹിയാനത്ത് ഒ കെ , മുസ്തഫ സെലക്ട്, വാഹിദ്, വാജിദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.