സ്കോളർ കോളജ് വിദ്യാർത്ഥികൾ സ്ത്രീധന വിരുദ്ധ കാംപയിനിൽ പങ്കാളികളായി

സ്കോളർ കോളജ് വിദ്യാർത്ഥികൾ സ്ത്രീധന വിരുദ്ധ കാംപയിനിൽ പങ്കാളികളായി

പൊന്നാനി : സ്ത്രീധന രഹിത പൊന്നാനി എന്ന ലക്ഷ്യവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നടത്തി വരുന്ന കാമ്പസ് തല കാംപയിനിൽ ചന്തപ്പടി സ്കോളർ കോളേജ് വിദ്യാർത്ഥികൾ പങ്കാളികളായി.
സ്ത്രീധനം വെടിഞ്ഞ് സ്ത്രീ വിജയം നേടുക എന്ന സന്ദേശവുമായി വിദ്യാഭ്യാസ – വിവാഹ സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 26 ന് ആരംഭിച്ച കാമ്പസ് തല കാംപയിൻ ഡിസംബർ 22 നാണ് സമാപിക്കുന്നത്.
സ്കോളർ കോളേജ് ഹാളിൽ നടന്ന സംഗമം നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ഉദ്ഘാടനം ചെയ്തു.
പി.സി.ഡബ്ലിയു എഫ് മുൻസിപ്പൽ പ്രസിഡന്റ് അബ്ദുട്ടി പി.എം അധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ ഷാജി ഹനീഫ് മുഖ്യാതിഥിയായിരുന്നു.
മലയാള മനോരമ റിപ്പോർട്ടർ
ജിബീഷ് വൈലിപ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി.
പി സി ഡബ്ല്യു എഫ് കേന്ദ്ര സെക്രട്ടറി ടി വി സുബൈർ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വി വി രാമകൃഷ്ണൻ മാസ്റ്റർ, ലത ടീച്ചർ,അസ്മാബി പി എം , ബബിത ഷാജി, സന (ബി.കോം വിദ്യാർത്ഥി) തുടങ്ങിയവർ സംസാരിച്ചു.
പി സി ഡബ്ല്യു എഫ് മുൻസിപ്പൽ ജന: സെക്രട്ടറി നാരായണൻ മണി സ്വാഗതവും, ലുബ്ന (സ്കോളർ കോളേജ് ) നന്ദിയും പറഞ്ഞു