സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടി വിജയിച്ച മാറഞ്ചേരി സ്വദേശിനിയെ അനുമോദിച്ചു

സിവിൽ സർവ്വീസ് പരീക്ഷയിൽ റാങ്ക് നേടി  വിജയിച്ച മാറഞ്ചേരി സ്വദേശിനിയെ  അനുമോദിച്ചു

മാറഞ്ചേരി: സിവിൽ സർവ്വീസ് പരീക്ഷയിൽ 477-ാം റാങ്ക് നേടി വിജയിച്ച മാറഞ്ചേരി സ്വദേശിനി ലക്ഷ്മീ മേനോനെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗഡേഷൻ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
പി സി ഡബ്ല്യു എഫ് വനിതാ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ലത ടീച്ചറുടെ മകളാണ് ലക്ഷ്മി.
ഗ്ലോബൽ കമ്മിറ്റി വർക്കിംഗ്‌ പ്രസിഡണ്ട് പി.കോയക്കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ.വി.കെ. ബേബി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സി വി. മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു.
അടാട്ട് വാസുദേവൻ മാസ്റ്റർ, എ.അബ്ദുൾ ലത്തീഫ് മാറഞ്ചേരി, എം.എം. സുബൈദ, ലത്തീഫ് കളക്കര, ടി മുനീറ, എം.ടി. നജീബ്, എസ്. ലത ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
എഞ്ചിനിയറിങ്ങ് ബിരുദം നേടിയ ശേഷം മൂന്നുവർഷത്തോളം ഒരു കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. പ്രസ്തുത ജോലി രാജിവച്ചാണ് ലക്ഷ്മി സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുപ്പ് നടത്തിയത്. തൻ്റെ മാതാപിതാക്കളുടേയും അധ്യാപകരുടേയും മറ്റ് അഭ്യുദയകാംക്ഷികളുടേയും പ്രോൽസാഹനവും തൻ്റെ വിജയത്തിന് ഏറെ സഹായകമായെന്നും അനുമോദനത്തിന് നന്ദിപ്രകാശിപ്പിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു.