ദോഹ: മലയാള ഭാഷയുടെ ധാർമ്മികമായ ശക്തിയെ ഉത്തേജിപ്പിച്ച് കൊണ്ട് ഭാഷാ പിതാവായി അറിയപ്പെട്ട തുഞ്ചത്ത് ആചാര്യനും, സാമ്രാജ്യത്വത്തിനെതിരായി കവിത കൊണ്ടും ചരിത്ര ഗ്രന്ഥ രചന കൊണ്ടും, പട പൊരുതിയ ശൈഖ് സൈനുദ്ധീൻ മഖ്ദൂം ഒന്നാമനും, രണ്ടാമനെകൊണ്ടെല്ലാമാണ് പൊന്നാനിയുടെ യശസ്സ് പ്രധാനമായും ഉയർന്ന് നിൽക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി പറഞ്ഞു.
പി സി ഡബ്ല്യൂ എഫ് ഇവരിൽ നിന്നെല്ലാം തന്നെ ഊർജ്ജം ഉൾകൊണ്ട് കൊണ്ടാണ് പൊന്നാനിയുടെ മഹിതമായ പാരമ്പര്യം ഉയർത്തി പിടിക്കാൻ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.
മലയാള ഭാഷയ്ക്ക് തന്നെ ഏറ്റവും അധികം കലാകാരന്മാരെയും, സംഗീതഞ്ജരെയും പ്രധാനം ചെയ്ത മണ്ണാണ് പൊന്നാനിയുടേത്…
ഈ മഹത്തരമായ പാരമ്പര്യത്തിന്റെ ശക്തി മുഴുവൻ പി സി ഡബ്ല്യൂ എഫിന്റെ പ്രവര്‍ത്തനങ്ങളിൽ നിർല്ലീനമായിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ എട്ടാം വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സംഘടനയുടെ ഗ്ലോബൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ കൂടിയായ അദ്ദേഹം.
അൽ വക്ര എക്സ്പോർ ആർട്സ് & സ്പോർട്സ് സെന്ററിൽ ഉച്ചഭക്ഷണത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു.
കുവൈറ്റ് മംഗഫിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് വേണ്ടിയും കഴിഞ്ഞ ദിവസം അന്തരിച്ച പി സി ഡബ്ല്യൂ എഫ് ഖത്തർ എക്സിക്യൂട്ടീവ് അംഗം വസന്തൻ പൊന്നാനിയുടെ പിതാവിനു വേണ്ടിയും അനുശോചനം രേഖപ്പെടുത്തി.
വർക്കിംഗ് പ്രസിഡന്റ് അബ്ദുൽ സലാം മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു.
പി സി ഡബ്ല്യൂ എഫ് കേന്ദ്ര ഹെൽത്ത് & ഫാമിലി ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ഡോ: .ഇബ്രാഹിംകുട്ടി പത്തോടി, കെ.പി രാമനുണ്ണിയെ ഉപഹാരം നൽകി ആദരിച്ചു.
പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ബിജേഷ് കൈപ്പടയും, സാമ്പത്തിക റിപ്പോർട്ട് ഖജാഞ്ചി ഖലീൽ റഹ്മാനും അവതരിപ്പിച്ചു . റിപ്പോർട്ടുകൾ യോഗം ഐക്യകണ്ഠേന അംഗീകരിച്ചു പാസ്സാക്കി.
തുടർന്ന് കാലാവധി പൂർത്തിയാക്കിയ നിലവിലുളള കമ്മറ്റിയെ പിരിച്ചു വിട്ട് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.
എം ടി നജീബ് മാറഞ്ചേരി, ഗ്ലോബൽ ഐ ടി & മീഡിയ കൺവീനർ ഫഹദ് ബിൻ ഖാലിദ് (സൗദി) എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഡോ: .മുനീർ അലി, സിദ്ദിഖ് ചെറുവല്ലൂർ, ലത്തീഫ് മാറഞ്ചേരി എന്നിവർ ആശംസ നേർന്നു.
നൗഫൽ എ വി സ്വാഗതവും, ഷൈനി കബീർ നന്ദിയും പറഞ്ഞു.

