സലാല പൊന്നാനി സംഗമം 2022 , ഒക്ടോബർ 21ന്.

സലാല പൊന്നാനി സംഗമം 2022 , ഒക്ടോബർ 21ന്.

സലാല പൊന്നാനി സംഗമം 2022 , ഒക്ടോബർ 21ന്.
സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിയുടെ കീഴിലുളള സലാല ഘടകം സംഘടിപ്പിക്കുന്ന
*സലാല പൊന്നാനി സംഗമം 2022* ഒക്ടോബർ 21 വെള്ളിയാഴ്ച്ച വിവിധ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു.
സംഗമ വിജയത്തിന്നായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
ഇബ്രാഹിംകുട്ടി എം , സാദിക്ക് എം ,അരുൺ കുമാർ, അനിൽ കുമാർ, അബൂബക്കർ എന്ന കുഞ്ഞി ബാവാ (രക്ഷാധികാരികൾ)
കെ കബീർ (ചെയർമാൻ)
മുഹമ്മദ് റാസ് (വൈസ് ചെയർമാൻ)
ഗഫൂർ താഴത്ത് (കൺവീനർ)
അരുൺ ബാലൻ (ജോ: കൺവീനർ) സൈനുദ്ദീൻ (ട്രഷറർ)
*വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി*
കൺവീനർ,ജോ: കൺവീനർ യഥാക്രമം,
സൈനുദ്ദീൻ , അശ്റഫ് ബെല്ലി
(ഫൈനാൻസ് കമ്മിറ്റി)
ബദറുദ്ദീൻ, ജനീസ് (പ്രോഗ്രാം കമ്മിറ്റി)
അശ്റഫ്, ഖലിൽ (ഫുഡ് കമ്മിറ്റി)
അരുൺ, നിയാസ് (എൻറർടൈമെൻറ്റ് )
മർഷൂക്ക് , ആദിൽ അശ്റഫ് (മീഡിയ)
റിൻസില റാസ് ,ആയിഷ കബീർ ,
സ്നേഹ (വനിതാ കമ്മിറ്റി)
തുടങ്ങിയവരെ തെരഞ്ഞെടുത്തു .
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം ഒമാൻ നാഷണൽ കമ്മിറ്റി പ്രസഡൻ്റ് എം സാദിക്ക് ഉദ്ഘാടനം ചെയ്തു.
സലാല ഘടകം പ്രസിഡണ്ട് കെ കബീർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മുഹമ്മദ് റാസ് സ്വാഗതവും ട്രഷറർ ബദറുദ്ദീൻ നന്ദിയും പറഞ്ഞു .
സന്തോഷ് കുമാർ, സൈനുദ്ദീൻ. ഖലീൽ,മൻസൂർ, അരുൺ ബാലൻ, തുടങ്ങിയവർ സംസാരിച്ചു.
എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിക്കാൻ തീരുമാനിച്ചു
സംഗമത്തിന്റെ വിജയത്തിനായി സലാലയിൽ താമസിക്കുന്ന എല്ലാ പൊന്നാനി താലൂക്ക് നിവാസികളും രംഗത്തിറങ്ങണമെന്ന് സ്വാഗത സംഘം യോഗം ആവശ്യപ്പെട്ടു.