സമ്മേളന – വിവാഹ പ്രചരണാർത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു.

സമ്മേളന – വിവാഹ പ്രചരണാർത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു.

മാറഞ്ചേരി : 2025 ജനുവരി 4,5 തിയ്യതികളിൽ മാറഞ്ചേരിയിൽ നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടഷൻ പതിനേഴാം വാർഷിക സമ്മേളനത്തിന്റെയും , പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിന്റെയും പ്രചരണാർത്ഥം ഗാന്ധി ജയന്തി ദിനത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു.
പനമ്പാട് സെന്ററിൽ നിന്നും ആരംഭിച്ച ജാഥക്ക് പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ എ എസ് ഐ ഉഷ ഫ്ലാഗ് ഓഫ് ചെയ്തു .
മാറഞ്ചേരി സെന്ററിൽ നടന്ന സമാപന യോഗം പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ
അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ
റുബീന എം ഉദ്ഘാടനം ചെയ്തു.
സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസറ്റർ, ഹൈദരലി മാസ്റ്റർ, ഇ പി രാജീവ്, അഷ്റഫ് മച്ചിങ്ങൽ, ശ്രീരാമനുണ്ണി മാസ്റ്റർ, എം ടി നജീബ്, അഷ്റഫ് പൂഛാമം, വാർഡ് മെമ്പർ നിഷാദ്, മുഹമ്മദ് അനീഷ് തുടങ്ങിയവർ സംസാരിച്ചു.
സുബൈദ പോത്തനൂർ, എസ് ലത ടീച്ചർ, മുരളി മേലെപ്പാട്ട്, മുജീബ് കിസ്മത്ത്, ആരിഫ പി , ഖൈറുന്നിസ പാലപ്പെട്ടി, അസ്മാബി പി എ , സബീന ബാബു , സുനീറ എന്നിവർ ജാഥക്ക് നേതൃത്വം നല്‍കി.