എടപ്പാൾ : വർഗ്ഗീയതയെ ചെറുത്തു തോൽപ്പിക്കാൻ നമ്മളെല്ലാം ഒന്നാണെന്ന പൊന്നാനിയുടെ മാനവിക സംസ്ക്കാരത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോകണമെന്ന് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി പറഞ്ഞു.
പൊന്നാനി സംസ്ക്കാരത്തിന്റെ വിശാലതയുടെ പരിപ്രേക്ഷമാണ് പി സി ഡബ്യു എഫ് എന്ന സംഘടനയെന്നും, താലൂക്ക് നിവാസികളെല്ലാം ഇതിൽ അണിനിരക്കണമെന്നും സംഘടനയുടെ ഉപദേശക സമിതി ചെയർമാൻ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.
നടുവട്ടം വിവ പാലസിൽ നടന്ന പതിനെട്ടാം വാർഷിക പ്രതിനിധി സഭ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്ലോബൽ പ്രസിഡന്റ് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.
പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസും, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അടാട്ട് വാസുദേവൻ മാസ്റ്ററും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ ചർച്ച നടന്നു.
2026 – വാർഷിക കലണ്ടർ അവതരണം വർക്കിംഗ് പ്രസിഢണ്ട് പി കോയക്കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.
"കൂടയുളളവർക്ക് കൂടൊരുക്കാം" ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പ്രഥമ വീട് നിർമ്മാണത്തിന് കാലടി പഞ്ചായത്തിലെ പി ആരിഫയെ തെരെഞ്ഞെടുത്തു. അടുത്ത ദിവസം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
പി സി ഡബ്യു എഫ് മാനേജ്മെന്റ് സിസ്റ്റം (PMC) ഉപാധ്യക്ഷൻ ഡോ: അബ്ദുറഹ്മാൻ കുട്ടി ലോഞ്ചിംഗ് ചെയ്തു.
ഫെബ്രുവരി വരി 8 ന് പൊന്നാനി ഏ വി സ്കൂളിൽ വെച്ച് ബോൺ & ജോയിന്റ് ഫൗണ്ടേഷനുമായി സഹകരിച്ച് സൗജന്യ ഓർത്തോ മെഡിക്കൽ ക്യാമ്പ് നടത്താൻ തീരുമാനിച്ചു.
ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെ നീണ്ട് നിൽക്കുന്ന "റിലീഫ് 2026" ധന സമാഹരണ യഞ്ജം
സംഘടിപ്പിക്കാനും, റിലീഫ് കാലാവധിയിൽ എല്ലാ ഘടകങ്ങളും ഭവന നിർമ്മാണം ഉൾപ്പെടെയുളള ഒരു വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തണമെന്നും ആഹ്വാനം ചെയ്തു.
മാർച്ച് അവസാന വാരത്തിൽ വിപുലമായ ഇഫ്താർ സംഗമം
നടത്തുതിന് അനുയോജ്യമായ സഥലം കണ്ടെത്താൻ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളെ ചുമതലപ്പടുത്തി.
മദ്യത്തിനും, മയക്കുമരുന്നിനുമെതിരെ പോരാട്ടം നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഏട്ടൻ ശുകപുരത്തിന്റെ പേരിൽ നൽകുന്ന പ്രഥമ അവാർഡിന് മദ്യ നിരോധന സമിതി സംസ്ഥാന ട്രഷറർ കെ സിദ്ധീഖ് മൗലവി അയിലക്കാടിനെ തെരെഞ്ഞെടുത്തു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അവാർഡ് സമർപ്പിക്കും.
വാർഡ് മെമ്പർ കുട്ടൻ, കെ എസ് അയിലക്കാട് എന്നിവർ ആശംസ നേർന്നു.
ടി മുനീറ, ബീക്കുട്ടി ടീച്ചർ, അബ്ദുട്ടി പി എം,ടി വി സുബൈർ, രാജൻ തലക്കാട്ട്, ശാരദ ടീച്ചർ, എം എം സുബൈദ, അംബിക കുമാരി ടീച്ചർ, ആയിഷ ഹസ്സൻ, മാലതി വട്ടംകുളം, മോഹനൻ പാക്കത്ത്, ഹൈറുന്നിഷ പാലപ്പെട്ടി, ടി മുസ്തഫ നടുവട്ടം, സി വി അബ്ദുറഷീദ് തുടങ്ങിയവർ സംബന്ധിച്ചു.
മുൻസിപ്പൽ, പഞ്ചായത്ത് തല ഗ്രൂപ്പ് ചർച്ചകളിൽ ഹനീഫ മാളിയേക്കൽ (പൊന്നാനി) അബ്ദുസ്സമദ് മാനാത്ത് പറമ്പിൽ (വെളിയംങ്കോട്) അഷ്റഫ് മച്ചിങ്ങൽ (പെരുമ്പടപ്പ്) മുഹമ്മദ് അഷ്റഫ് (മാറഞ്ചേരി) മുഹമ്മദ് അബ്ദുറഹ്മാൻ (ആലങ്കോട്) അബ്ദുൽ ഖാദർ ആമയം (നന്നമുക്ക്) അബ്ദുല്ലക്കുട്ടി ഹാജി (വട്ടംകുളം) കെ മുഹമ്മദ് കുട്ടി (എടപ്പാൾ ) മുസ്തഫ കാടഞ്ചേരി (കാലടി) തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി (തവനൂർ) തുടങ്ങിയവർ ഘടകങ്ങളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
വിവിധ ഉപസമിതികളെ അവലോകനം ചെയ്ത് ഇ ഹൈദരലി മാസ്റ്റർ (എവർ ഗ്രീൻ)
എസ് ലത ടീച്ചർ (വിദ്യാഭ്യാസ സമിതി) ജി സിദ്ധീഖ് (ജനസേവനം) ലത്തീഫ് കളക്കര (ലീഡർഷിപ്പ് അക്കാദമി) അഷ്റഫ് മച്ചിങ്ങൽ (സ്പോർട്സ് കൗൺസിൽ) മുജീബ് കിസ്മത്ത് (വിവാഹ സമിതി) സബീന ബാബു (സ്വാശ്രയ തൊഴിൽ സംരംഭം) കെ പി അബ്ദുറസ്സാഖ് (ആരോഗ്യ സമിതി) കാട്ടിൽ മുഹമ്മദ് കുട്ടി (ഭവന നിർമ്മാണ ബോർഡ്) അഷ്റഫ് ദിലാറ (ക്ഷേമ നിധി) തുടങ്ങിയവർ സംസാരിച്ചു.
ജി സി സി കമ്മിറ്റികളുടെ അവലോകനത്തിൽ ബിജുദേവസി (സഊദി)
ബാലൻ കണ്ടനകം (ബഹറൈൻ) സൽമ നസീർ (ഒമാൻ ) എന്നിവർ പങ്കാളികളായി.
അബ്ദുറഷീദ് അറക്കൽ സ്വാഗതവും, എസ് ലത വിജയൻ നന്ദിയും പറഞ്ഞു.

