വീടിന്റെ ടെറസിന് മുകളിൽ പച്ചക്കറി വിളയിച്ച് അതളൂർ സ്വദേശിനി മേലെപീടിയേക്കൽ ആസിയ.

വീടിന്റെ ടെറസിന് മുകളിൽ പച്ചക്കറി വിളയിച്ച് അതളൂർ സ്വദേശിനി മേലെപീടിയേക്കൽ ആസിയ.

തവനൂർ: വഴുതനങ്ങ, പച്ചമുളക്, തക്കാളി ഉൾപ്പെടെ വിവിധ തരം പച്ചക്കറികൾ വീടിന് ടെറസിന് മുകളിൽ വിളയിച്ച് മാതൃകയായിരിക്കുകയാണ് തവനൂർ പഞ്ചായത്തിലെ അതളൂർ സ്വദേശിനി ആസിയ.
വീട് നില്‍ക്കുന്ന ആറേമുക്കാൽ സെന്റ് സ്ഥലം കൃഷിയിറക്കാൻ മതിയാകാതെ വന്നത് കൊണ്ട് കുടുംബിനിയായ ആസിയ മൂന്നു മാസങ്ങൾക്ക് മുൻപാണ് ടെറസ്സിന് മുകളിൽ വിത്തുകൾ നട്ടതും, വിളവെടുത്തതും.
രണ്ട് വർഷം മുൻപ് തന്നെ വീടിന് മുകളിലും പരിസരത്തും വിവിധ തരം പൂച്ചെടികൾ വെച്ച് പിടിപ്പിച്ച് പരിസരം സൗന്ദര്യ വൽകരിച്ചിട്ടുമുണ്ട്.
ഭർത്താവ് റസാഖ് ഹാജി ആസിയക്ക് പിന്തുണയുമായി കുടെയുണ്ട്.
PCWF എവർ ഗ്രീൻ സമിതി അംഗങ്ങളും, തവനൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും കൃഷിയിടം സന്ദർശിക്കുകയും പി സി ഡബ്ല്യു എഫ് അംഗത്വം നൽകുകയും ചെയ്തു.
പി കോയക്കുട്ടി മാസ്റ്റർ, ഇ ഹൈദരലി മാസ്റ്റർ, ജി സിദ്ധീഖ്, തൂമ്പിൽ കുഞ്ഞി മൊയ്തീൻ കുട്ടി, പി പി ബഷീർ ഹാജി, സി മുഹമ്മദ് റാഫി, റഫീഖത്ത്, ഹസീന, പി പി അൻവർ, കെ പി മൊയ്‌ദീൻ, ടി ഹംസ, ആർ വി റമീഷ. തുടങ്ങിയവർ സംബന്ധിച്ചു.