വിവാഹ പ്രചരണാർത്ഥം ചങ്ങരം കുളത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

വിവാഹ  പ്രചരണാർത്ഥം ചങ്ങരം കുളത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

ചങ്ങരം കുളം: സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം"എന്ന ശീർഷകത്തിൽ മെയ് 28,29 തിയ്യതികളിൽ പി.വി.എ ഖാദർ ഹാജി നഗറിൽ (ആർ വി പാലസ് , പൊന്നാനി) നടക്കുന്ന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പതിനാലാം വാർഷിക സമ്മേളന, ഒമ്പതാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമം പ്രചരണാർത്ഥം
ആലങ്കോട് പഞ്ചായത്ത് PCWF പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.
ഇൻഡസ്ട്രിയിൽ കോ ഒപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന കൺവെൻഷൻ
സി.എസ്. പൊന്നാനി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഉപദേശക സമിതി അംഗം അഷറഫ് കോക്കൂർ മുഖ്യാതിഥിയായിരുന്നു.
സാവിത്രിയുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ജന: സെക്രട്ടറി എം.ടി. ഷറീഫ് മാസ്റ്റർ സ്വാഗതമാശംസിച്ചു.
പ്രസിഡണ്ട് അയിഷ ഹസ്സൻ അധ്യക്ഷത വഹിച്ചു.
പി.കെ.അബ്ദുളളകുട്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
അടാട്ട് വാസുദേവൻ ഭാവി പരിപാടികൾ വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം റീസ പ്രകാശ്, പി.കോയകുട്ടി മാസ്റ്റർ , പി എം അബ്ദുട്ടി, അബ്ദു കിഴിക്കര , എം.പി. എന്നിവർ പ്രസംഗിച്ചു.
വിവിധ സബ്കമ്മറ്റികൾ രൂപീകരിച്ചു.
28, 29 തിയ്യതികളിൽ നടക്കുന്ന സമ്മേളനവും സമൂഹ വിവാഹവും വിജയിപ്പിക്കാൻ തീരുമാനിച്ചു.
അംബികാ കുമാരി ടീച്ചർ നന്ദി പറഞ്ഞു