വാർഡ് 10 പുന:സംഘടിപ്പിച്ചു

വാർഡ് 10 പുന:സംഘടിപ്പിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
വനിതാ ഘടകം വാർഡ്  10-ൽ പുന:സംഘടിപ്പിച്ചു.

വാർഡ് പ്രസിഡണ്ട് ദേവകിയുടെ  അദ്ധ്യക്ഷതയിൽ ചേര്‍ന്ന ജനറൽ ബോഡി യോഗം വാർഡ്‌ കൗൺസിലർ ബാബു കെ വി  ഉദ്ഘാടനം ചെയ്തു

ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി  അബ്ദുല്ലത്തീഫ് കളക്കര മുഖ്യ പ്രഭാഷണം നടത്തി.

വനിതാ ഘടകം കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് മുനീറ ടി സംഘടന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു

ഷഹീർ ഈശ്വര മംഗലം ,സുലൈഖ ഇ വി ആശംസ പ്രസംഗം നടത്തി

കേന്ദ്ര കമ്മിറ്റി പ്രതിനിധികളായി  റംല കെ പി , ബീവി പി വി തുടങ്ങിയവർ സംബന്ധിച്ചു.

പ്രധാന  ഭാരവാഹികളായി;

ദേവകി(പ്രസിഡൻ്റ്)
റസിയ എം  (ജനറൽ സെക്രട്ടറി)
റസിയ എ  (ട്രഷറർ) 

സുഹറാബി ,സമീറ (വൈ: പ്രസിഡൻ്റ്)

സീനത്ത് എം,സൗമ്യ കെ (ജോ:സെക്രട്ടറി)

തുടങ്ങിയവരെയും ,

എക്സിക്യൂട്ടീവ് മെമ്പര്‍മാരായി;
പ്രസീത പി , സുഹറ ടി ,ലീല പി  ,റസിയ സി വി , സുഹറ പി വി , ബീവാത്തു , സഫൂറ സി ,ധന്യ ,സൗമിനി കെ ,സൗമിനി കെ ടി എന്നിവരെയും തെരഞ്ഞെടുത്തു.

പ്രസീദ സ്വാഗതവും,  സൗമ്യ നന്ദിയും പറഞ്ഞു.