ലഹരി വിമുക്ത സമൂഹം PCWF യൂത്ത് വിംഗ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ബോധവല്‍ക്കരണം

ലഹരി വിമുക്ത സമൂഹം PCWF യൂത്ത് വിംഗ്  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ബോധവല്‍ക്കരണം

PCWF യൂത്ത് വിംഗ്
പൊന്നാനി പോലീസ് & എക്സൈസ് വിഭാഗത്തിൻറ സഹകരണത്തോടെ

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന ബോധവല്‍ക്കരണം

സമാപന പൊതു യോഗത്തിൽ ചെല്ലേണ്ട  പ്രതിജ്ഞ
????
മയക്ക് മരുന്നുകൾ ഉൾപ്പെടെയുള്ള നിയമവിരുദ്ധ ലഹരിപദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന് ഞാൻ തിരിച്ചറിയുന്നു.

ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തി യോടൊപ്പം  കുടുംബത്തെയും സമൂഹത്തെയും പൂർണ്ണമായും നശിപ്പിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു.

നാളത്തെ പൗരന്മാരാവേണ്ട വിദ്യാർഥികളും യുവജനങ്ങളും ലഹരിയുടെ കരാളഹസ്തങ്ങളിൽ അകപ്പെടാതെ അവരെ സംരക്ഷിക്കും എന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു.

നിയമവിരുദ്ധ ലഹരിപദാർത്ഥങ്ങൾ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ വിൽക്കുകയോ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി ജനങ്ങളോടുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തി ലഹരി വിമുക്ത സമൂഹ സൃഷ്ടിപ്പിനായി എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.