ലഹരി വിമുക്ത സമൂഹം കെട്ടിപ്പടുക്കാൻ യുവത്വം മുന്നിട്ടിറങ്ങുക.

ലഹരി വിമുക്ത സമൂഹം കെട്ടിപ്പടുക്കാൻ യുവത്വം മുന്നിട്ടിറങ്ങുക.

പൊന്നാനി: വ്യത്യസ്ത രൂപങ്ങളിലും, ഭാവങ്ങളിലും ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ തിരിച്ചറിഞ്ഞ് ലഹരി വിമുക്ത സമൂഹം കെട്ടിപ്പടുക്കാൻ യുവത്വം മുന്നിട്ടിറങ്ങണമെന്ന് മലപ്പുറം ജില്ല ഡെപ്യൂട്ടി കലക്ടർ അൻവർ സാദത്ത് പറഞ്ഞു.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യൂത്ത് വിംഗ് , പൊന്നാനി പോലീസിൻറയും എക്സൈസ് വിഭാഗത്തിൻറയും സഹകരണത്തോടെ ലഹരി വിമുക്ത സമൂഹം എന്ന ലക്ഷ്യത്തിന്നായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ കർമ്മ റോഡിൽ സംഘടിപ്പിച്ച ബോധവത്കരണ പൊതു യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ താജുദ്ധീൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.
ടി വി സുബൈർ അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ മിനി ജയ പ്രകാശ്, പി സി ഡബ്ല്യു എഫ് വനിതാ കേന്ദ്ര കമ്മിറ്റി ജന:സെക്രട്ടറി പി എ അസ്മാബി ആശംസ നേർന്നു.

പി കോയക്കുട്ടി മാസ്റ്റർ, യു എം ഇബ്രാഹീം കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ മാസ്റ്റർ, ടി മുനീറ, മുഹമ്മദ് അനീഷ് (യു.എ.ഇ) ഖലീൽ റഹ്മാൻ (എടപ്പാൾ) ജി സിദ്ധീഖ് (തവനൂർ) ആബിദ് (ഖത്തർ) റംല കെ പി (വനിതാ കമ്മിറ്റി)
എം ടി നജീബ് (മാറഞ്ചേരി) ഹനീഫ മാളിയേക്കൽ (കുവൈറ്റ്) തുടങ്ങിയവർ സംബന്ധിച്ചു.

പൊന്നാനി സി വി ജംക്ഷൻ മുതൽ ജിം റോഡ്-കർമ്മ പാതയോരം വരെ മിനി മാരത്തോൺ മത്സരവും നരിപ്പറമ്പ് മുതൽ ജിം റോഡ് കർമ്മ വരെ സൈക്കിൾ റാലിയും ബോധവല്‍ക്കരണത്തിൻറ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

നരിപ്പറമ്പ് അങ്ങാടിയിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസ്ലം തിരുത്തിയും, ചമ്രവട്ടം ജംഗ്ഷനിൽ നിന്നും ആരംഭിച്ച മിനി മാരത്തോൺ മത്സരം പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരും ഫ്ലാഗ് ഓഫ് ചെയ്തു.

മിനി മാരത്തോൺ മത്സരത്തിൽ മുഹമ്മദ് ജുറൈജ് ഒന്നാം സ്ഥാനവും,സുജിത് രണ്ടാം സ്ഥാനവും, റിനൂഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് ക്യാഷ് അവാർഡ് , ഉപഹാരം എന്നിവയും,

മത്സരത്തിലും, സൈക്കിൾ റാലിയിലും പങ്കെടുത്ത മുഴുവൻ പേർക്കും മെഡലുകളും വിതരണം ചെയ്തു.

യൂത്ത് വിംഗ് പ്രസിഡണ്ട് പി ടി ശഹീർ സ്വാഗതവും, സംഘാടക സമതി കൺവീനർ നൗഷിർ മാത്തൂർ നന്ദിയും പറഞ്ഞു.