പൊന്നാനി: ലഹരി വിരുദ്ധ സമൂഹ സൃഷ്ടിക്കായ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ജനസേവന വിഭാഗം പോലീസ് – എക്സൈസ് വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തി വരുന്ന ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി ഹയർ സെക്കണ്ടറി തല ബോധവല്‍ക്കരണം സംഘടിപ്പിച്ചു.
എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങ് എക്സൈസ് പ്രിവൈൻറിങ്ങ് ഓഫീസർ മുരുകൻ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് എസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
പ്രമുഖ മോട്ടിവേഷൻ ട്രൈനർ വി കെ സുരേഷ് ബാബു കണ്ണൂർ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.
പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ സമിതി ജോ : കൺവീനർ എസ് ലത ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പ്രൊഫ: വി കെ ബേബി, പി കോയക്കുട്ടി മാസ്റ്റർ, കെ വി സുധീഷ്, ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ :അബ്ദുറഹ്മാൻ കുട്ടി, അഷ്റഫ് നെയ്തല്ലൂർ, ശരീഫ് മാസ്റ്റർ ആലങ്കോട്, പി എം അബ്ദുട്ടി, കെ പി അബ്ദുറസാഖ് തുടങ്ങിയവർ സംബന്ധിച്ചു.
ടി വി സുബൈർ സ്വാഗതവും, റംല കെ പി നന്ദിയും പറഞ്ഞു.

