റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി റിയാദ് കമ്മിറ്റി മലാസ് താനൂർ റെസ്റ്റോറന്റിൽ വെച്ച് 2025 വർഷത്തേക്കുളള കലണ്ടർ പ്രകാശനവും, സെറ്റ് യുവർ വിഷൻ-2025” എന്ന വിഷയത്തിൽ ഇൻസൈറ്റ് ടോക്കും സംഘടിപ്പിച്ചു.
ലോക കേരള സഭ പ്രതിനിധിയും,
സാമൂഹ്യ സാംസ്കാരിക പ്രമുഖനുമായ ഇബ്രാഹീം സുബ്ഹാൻ നേതൃത്വം നൽകി.
പി സി ഡബ്ല്യു എഫ് രക്ഷാധികാരി കെ ടി അബൂബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കലണ്ടർ പ്രകാശനം ഉപദേശക സമിതി ചെയര്മാൻ സലീം കളക്കര നിർവ്വഹിച്ചു, രക്ഷാധികാരി കിളിയിൽ ബക്കർ ഏറ്റുവാങ്ങി.
പ്രസിഡന്റ് അൻസാർ നെയ്തല്ലൂർ അധ്യക്ഷത വഹിച്ചു.
റിയാദ് കമ്മിറ്റി പുറത്തിറക്കുന്ന മാഗസിൻ കവർ പേജ് ചീഫ് എഡിറ്റർ ഫസലു കൊട്ടിലുങ്ങൽ ഇബ്രാഹീം സുബ്ഹാന് നൽകി പ്രകാശനം ചെയ്തു.
അഥിതികൾക്കുള്ള സ്നേഹോപഹാങ്ങൾ ജനസേവനം കൺവീനർ അബ്ദുറസാഖ് പുറങ്ങ് , സെക്രട്ടറി ഫാജിസ് പി വി എന്നിവർ ചേർന്ന് നൽകി.
കലണ്ടർ ഡിസൈൻ മത്സര വിജയിയെ ജനസേവനം കൺവീനർ അഷ്കർ വി. പ്രഖ്യാപിച്ചു.
ലക്കി ട്രൗ നറുക്കെടുപ്പിന് ഐ ടി ചെയർമാൻ സംറൂദ് അയിങ്കലം നേതൃതം നൽകി.
വൈസ് പ്രസിഡന്റ് അസ്ലം കളക്കര ആമുഖവും ,ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതവും, ട്രഷറർ ഷമീർ മേഘ നന്ദിയും പറഞ്ഞു.
എം എ ഖാദർ, സമീറ ഷമീർ, സുഹൈൽ മഖ്ദൂം, ആഷിഫ് മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.
മുക്താർ പുറങ് ,മുജീബ് പള്ളിക്കര ,സാഫിർ പൊന്നാനി ,മുഫാഷിർ കുഴിമന,ഹകീം,ജാഫർ വെളിയംകോട് ,റഷ റസാഖ് , റഷ സുഹൈൽ ,ഷിഫാലിൻ സമ്റൂദ് , ഷഫ്ന മുഫാഷർ ,സഫീറ ആഷിഫ്, അർജീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

