റാസൽഖൈമ : യു എ ഇ യുടെ അമ്പത്തിനാലാം ദേശീയ ദിനാഘോഷം “ഈദുൽ ഇത്തിഹാദ്” വിവിധ പരിപാടികളോടെ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
റാസൽഖൈമ സാക്കർ പാർക്കിൽ ആഘോഷിച്ചു.
ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങ് പ്രസിഡന്റ് ശിഹാബ് കെ കെ യുടെ അദ്ധ്യക്ഷതയിൽ ഗ്ലോബൽ പ്രസിഡൻ്റ് സി എസ് പൊന്നാനി ഉദ്ഘാടനം ചെയ്യുകയും ദേശീയ ദിന സന്ദേശം നൽകുകയും ചെയ്തു.
മലയാളി സമൂഹത്തിന്
യു എ ഇ നൽകി വരുന്ന പരിഗണനയും, ചേർത്ത് പിടിക്കലും അഭിമാനകരമാണെന്നും നാമെന്നും ഈ രാജ്യത്തോടും ഇവിടുത്തെ ഭരണാധിപന്മാരോടും, കടപ്പെട്ടവരാണന്നും,
രാജ്യത്തോടും, നിയമ സംവിധാനങ്ങളോടും എന്നും നന്ദിയും കടപ്പാടുമുളളവരായി മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം ദേശീയ ദിന സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.
ജി സി സി കോർഡിനേറ്റർ മുഹമ്മദ് അനീഷ് സംസാരിച്ചു.
പോറ്റമ്മ നാടിൻ്റെ അമ്പത്തിനാലാം ദേശീയ ദിനത്തിന്റെ ആദര സൂചകമായി താലൂക്കിലെ തെരെഞ്ഞെടുത്ത 54 വിധവകൾക്ക് 2026 ജനുവരി 1 ന് പൊന്നാനിയിൽ നടക്കുന്ന പതിനൊന്നാമത് വനിതാ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ധനസഹായം നൽകാൻ
തീരുമാനിച്ചതായി വനിതാ ഘടകം പ്രസിഡൻ്റ് സമീറാ നൂറുൽ അമീൻ പ്രഖ്യാപിച്ചു.
ലത്തീഫ് കടവനാട്, ഷബീർ ഈശ്വരമംഗലം, അലി കോട്ടയിൽ, ഹബീബ് റഹ്മാൻ, ഹാഫിസ് റഹ്മാൻ, ഷഹീർ ഈശ്വരമംഗലം, അനിരുദ്ധൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു
ഹാഫിസ് റഹ്മാൻ, അനിരുദ്ധൻ, റൈഹാന സലാം ദമ്പതികൾ അവതരിപ്പിച്ച സംഗീത വിരുന്നും, നേഹാ നഹ്റീൻ, ആയിശ ഷബീർ എന്നിവരുടെ യു.എ.ഇ അനുമോദന ഗാനവും ഉണ്ടായിരുന്നു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ മുഹമ്മദ് സ്വാഗതവും, വനിതാ ഘടകം ട്രഷറർ റൈഹാന സലാം നന്ദിയും പറഞ്ഞു.

