പൊന്നാനി: ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ വിഭാഗം
യൂത്ത് വിംഗിന്റെ സഹകരണത്തോടെ മെഹന്ദി മത്സരം സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്ട്രർ ചെയ്ത മുപ്പത് ടീമുകൾ ഓരോ ടീമുകളായി കോവിഡ് പ്രതികൂല സാഹചര്യത്തിൽ ഭവനങ്ങളിലിരുന്നാണ് മൈലാഞ്ചി അണിഞ്ഞത്.
മൂന്നംഗ ജൂറി പരിശോധിച്ച് വിജയികളെ പ്രഖ്യാപിച്ചു.
വെളിയങ്കോട് സ്വദേശിനി ലൈല മിസ്ന ഒന്നാം സ്ഥാനക്കാരിയായി. 2001 രൂപയുടെ ക്യാഷ് അവാർഡ് പി എ അബ്ദുട്ടി കൈമാറി. പുളിക്കകടവ് സ്വദേശിനി ഹഫ്സ ഹസ്സൻ രണ്ടാം സ്ഥാനക്കാരിയായി. 1001 രൂപയുടെ ക്യാഷ് അവാർഡ് ഷഹീർ മേഘ കൈമാറി. കൊല്ലൻ പടി സ്വദേശിനി നദീശ മുർശിദ് മൂന്നാം സ്ഥാനക്കാരിയായി. 501 രൂപയുടെ ക്യാഷ് അവാർഡ് മുനീറ.ടി കൈമാറി. അജ് വ ട്രാവൽസ്, മേഗ എൻറർപ്രൈസസ് എന്നീ സ്ഥാപനങ്ങൾ വകയാണ് ക്യാഷ് അവാർഡ് നൽകിയത്.
പി സി ഡബ്ലിയു എഫ് ഓഫിസിൽ നടന്ന ഫലപ്രഖ്യാപന സമ്മാനദാന ചടങ്ങിൽ അസ്മാബി, അനുപമ, ആബിദ തുടങ്ങിയ ജൂറി അംഗങ്ങൾ സംബന്ധിച്ചു. ജൂറികൾക്കുളള ഉപഹാരം ഷംന.യു, സുലൈഖ. ഇ.വി, ഫാത്തിമ. ടി. വി തുടങ്ങിയവർ നൽകി.
#pcwf #ponnani #womenswing #youthwing #eid2021 #bakrid #mehandi #malappuram #contest

