ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തു

ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തു

ദുബൈ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ യു എ ഇ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സല്യൂട്ട് യു എ ഇ പൊന്നോത്സവ് 2022 ഡിസംബർ 4 ന് ദുബൈ അൽ ഖിസൈസ് ക്രെസെന്റ് സ്കൂളിൽ സംഘടിപ്പിക്കുന്നു.
പരിപാടിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ദുബൈ ആദം മെഡിക്കൽ സെന്ററിൽ വെച്ച് ഡോ : സെലീൽ, ഡോ : അനീഷ സെലീൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
PCWF ഭാരവാഹികളായ മുഹമ്മദ്‌ അനീഷ്, ശിഹാബ് കെ കെ, സുനീർ പി കെ, ഷബീർ ഈശ്വരമംഗലം, ആഷിഖ് സി എന്നിവർ സംബന്ധിച്ചു.