പൊന്നാനി : "സ്ത്രീധനം വെടിഞ്ഞ് സ്ത്രീവിജയം നേടുക" എന്ന സന്ദേശവുമായി പി സി ഡബ്ല്യു എഫ് വിദ്യാഭ്യാസ – വിവാഹ സമിതികളുടെ ആഭിമുഖ്യത്തിൽ സ്ത്രീധനത്തിനെതിരെ നടത്തി വരുന്ന കാമ്പസ് തല കാംപയിൻ ഭാഗമായി
പൊന്നാനി പ്രസിഡൻസി കോളേജ് വിദ്യാർത്ഥികൾ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചെയ്തു.
പ്രസിഡൻസി കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥി സംഗമം പൊന്നാനി നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാര്ത്ഥൻ ഉദ്ഘാടനം ചെയ്തു.
പി സി ഡബ്ല്യു എഫ് കേന്ദ്ര സെക്രട്ടറി ടി വി സുബൈർ സ്വാഗതം പറഞ്ഞു.
കോളേജ് പ്രിൻസിപ്പൾ സാരാ ബായ് അധ്യക്ഷത വഹിച്ചു.
ഡോ :ബാബു ഇബ്രാഹീം മുഖ്യാതിഥിയായിരുന്നു.
ചരിത്രകാരൻ ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
കോളേജ് വിദ്യാർത്ഥിനി ലബീബ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പി കോയക്കുട്ടി മാസ്റ്റർ , പി എം അബ്ദുട്ടി, മുരളി മേലെപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.
അശ്വതി ടീച്ചർ നന്ദി പറഞ്ഞു.

