പ്രവാസ ജീവിതത്തിന് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന PCWF സലാല എക്സിക്യൂട്ടീവ് അംഗം അക്ബർ പൊന്നാനിക്ക് PCWF സലാല കമ്മിറ്റി സ്നേഹപൂർവ്വമായ യാത്രയയപ്പ് നൽകി.

പ്രവാസ ജീവിതത്തിന് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന PCWF സലാല എക്സിക്യൂട്ടീവ് അംഗം അക്ബർ പൊന്നാനിക്ക് PCWF സലാല കമ്മിറ്റി സ്നേഹപൂർവ്വമായ യാത്രയയപ്പ് നൽകി.

സലാല: 27 വർഷത്തെ പ്രവാസ ജീവിതത്തിന് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന PCWF സലാല എക്സിക്യൂട്ടീവ് അംഗം അക്ബർ പൊന്നാനിക്ക് PCWF സലാല കമ്മിറ്റി സ്നേഹപൂർവ്വമായ യാത്രയയപ്പ് നൽകി.
എലൈറ്റ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ കമ്മിറ്റി പ്രസിഡന്റ് കെ. കബീർ ഉപഹാരം കൈമാറി.
സെക്രട്ടറി മുഹമ്മദ് റാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുസ്തഫ ബലതിയ, ശിഹാബ് മാറഞ്ചേരി, ഗഫൂർ ബദർ അൽ സമാ, അബൂബക്കർ, മൻസൂർ പൊന്നാനി, ഖലീൽ എന്നിവർ പങ്കെടുത്തു.
പ്രവാസ ജീവിതകാലയളവിൽ സലാലയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അക്ബർ പൊന്നാനി, അദ്ദേഹത്തിന്റെ സമർപ്പണവും പ്രവർത്തനങ്ങളും PCWF സലാലയുടെ വളർച്ചയ്ക്ക് ശക്തമായ പിന്തുണയായി മാറിയതായി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.