പ്രവാസി സംഗമം – 2023 താലൂക്കിലെ പ്രവാസികളായ അഞ്ചു പേർക്ക് PCWF ബിസിനസ് എക്സെലൻസ് അവാർഡ് നൽകുന്നു

പ്രവാസി സംഗമം – 2023 താലൂക്കിലെ പ്രവാസികളായ അഞ്ചു പേർക്ക് PCWF ബിസിനസ് എക്സെലൻസ്  അവാർഡ് നൽകുന്നു

പന്താവൂർ: ക്രിയേറ്റീവ് ബിസിനസ്സ് ഹിൽസ് കൺവെൻഷൻ സെന്ററിൽ നാളെ (ജൂലൈ 29 ശനി) വൈകീട്ട് 3 മണിക്ക് നടക്കുന്ന PCWF പ്രവാസി സംഗമം -2023
വേദിയിൽ താലൂക്കിലെ പ്രവാസി ബിസിനസ്സുകാരായ അഞ്ചു പേരെ അവാർഡ് നൽകി ആദരിക്കുന്നു.
പ്രവാസി ബിസിനസ്സുകാരായ അബൂക്കർ മടപ്പാട്ട് മാറഞ്ചേരി (സഫാരി ഗ്രൂപ്പ്) സി കെ മുഹമ്മദ് ഹാജി ബിയ്യം (ആഫ്രിക്ക) പി കെ അബ്ദുൽ സത്താർ നരിപ്പറമ്പ് (റിയൽ ബേവ് ) ബബിത ഷാജി പൊന്നാനി (ടാക്ക് & ട്രാക്ക് ) ഹിഫ്സു റഹ്മാൻ എടപ്പാൾ (സറാ ഗ്രൂപ്പ്) എന്നിവർക്കാണ് ബിസിനസ്സ് എക്സെലൻസ് അവാർഡ് നൽകുന്നത്.