*പ്രവാസി മീറ്റ് – 2023* പ്രമേയം (3) പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക

*പ്രവാസി മീറ്റ് – 2023*  പ്രമേയം (3) പ്രവാസി ഇന്ത്യക്കാരുടെ  മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ബഹു ഭൂരിപക്ഷം പ്രവാസി ഇന്ത്യക്കാരും സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരാണ്.
ഗൾഫ് രാജ്യത്ത് നിന്നും മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ വിമാന കമ്പനികൾ എബാം ചെയത പെട്ടി തൂക്കിയിട്ടാണ് വില നിശ്ചയിക്കുന്നത്.
ഏകദേശം ഒന്നേകാൽ ലക്ഷത്തിലധികം രൂപ ചിലവ് വരും !
ഈ ഭാരിച്ച തുക കൊടുക്കാൻ ജോലി ചെയ്തിരുന്ന കമ്പനികൾ തയ്യാറാവാത്തതിനാൽ മൃതദേഹം മാസങ്ങളോളം മോർച്ചറിയിൽ സൂക്ഷിക്കേണ്ട ഗതികേടിലാണ് പലപ്പോഴും സംഭവിക്കാറ്.
അത് കാരണം മാനസിക പ്രയാസത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
മാത്രമല്ല ഈ ഭാരിച്ച ചിലവ് കാരണം പ്രവാസി മരിച്ചാൽ മൃതശരീരം അവിടെ തന്നെ മറവ് ചെയ്യാൻ പലപ്പോഴും ബന്ധുക്കൾ നിർബന്ധിതമാകാറുണ്ട്.
ഉറ്റവരും ഉടയവരും തിരിഞ്ഞ് നോക്കാനില്ലാതെ
അനാഥമായി പോകാറുണ്ട് പ്രവാസിയുടെ മൃതദേഹം.
ഈ ദുരവസ്ഥക്ക് അറുതി വരുത്താൻ ഉടൻപരിഹാരം കാണണമെന്ന് കേന്ദ്ര – സംസ്ഥാന സർക്കാറുകളോട് PCWF പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
അവതാരകൻ: ടി വി സുബൈർ
(PCWF കേന്ദ്ര സെക്രട്ടറി )