പ്രവാസത്തിന്റെ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയവരെ സഊദി ദമാം കമ്മിറ്റി ആദരിച്ചു

പ്രവാസത്തിന്റെ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയവരെ സഊദി ദമാം കമ്മിറ്റി ആദരിച്ചു

ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി ദമാം കമ്മിറ്റി നടത്തിയ കുടുംബ സംഗമത്തിൽ പ്രവാസത്തിന്റെ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ ആറു പേരെ ഉപഹാരം നൽകി ആദരിച്ചു
????‍????അബ്ദുൽ ജബ്ബാർ കണ്ണത്ത്
1986 ൽ സൗദി അറേബ്യയിൽ എത്തി. നീണ്ട 38 വർഷത്തെ പ്രവാസം. ട്രാവൽസ് രംഗത്ത് ജോലി ചെയ്യുന്നു. നിലവിൽ ദമാമിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു. പുളിക്കക്കടവ് കല്ലിക്കടയിലാണ് വീട്, മൂന്ന് പെൺ മക്കൾ.
????‍????ഷാഹുൽ ഹമീദ് തെക്കേപ്പുറം
1993 ൽ വന്നു. മുപ്പത്തിയൊന്ന് വർഷത്തെ പ്രവാസം.
വിവിധ കച്ചവടങ്ങൾ നടത്തി.
നിലവിൽ ദമാമിൽ സൂപ്പർ മാർക്കറ്റ് ബിസിനസ്സ് ചെയ്യുന്നു.
മൂന്ന് പെൺ മക്കൾ അടങ്ങുന്ന കുടുംബം തെക്കേപ്പുറത്ത് താമസിക്കുന്നു.
????‍????ഫൈസൽ മുഹമ്മദ് ഫസൽ
1986 ൽ സൗദിയിൽ എത്തി.
നീണ്ട മുപ്പത്തിയെട്ട് വർഷത്തെ ഗൾഫ് ജീവിതം.
നിലവിൽ ദമാം ഫൈഹയിൽ താമസം.
സ്കൂൾ ട്രാൻസ്പോർട്ടേഷനും, സെയിൽസ് ബിസിനസ്സ് രംഗത്തും പ്രവർത്തിക്കുന്നു.
രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമടങ്ങുന്ന കുടുംബം മൊയ്തീൻ പള്ളിക്കടുത്ത് താമസിക്കുന്നു
????‍????മുഹമ്മദ് ഹംസ
1986 ൽ സൗദിയിൽ എത്തി.
ഖോബറിലാണ് താമസം.
നീണ്ട 38 വർഷത്തെ പ്രവാസം.
നാല് മക്കൾ അടങ്ങുന്ന കുടുംബം ചമ്രവട്ടം ജംഗ്ഷനിൽ താമസിക്കുന്നു.
????‍????ഷാജഹാൻ
1993 ൽ ദമ്മാമിൽ എത്തി. ഇബ്നു ഖൽദൂനിൽ താമസിക്കുന്നു.
31 വർഷത്തെ പ്രവാസം.
വിവിധ കച്ചവട മേഖലകളിൽ പ്രവർത്തിക്കുന്നു.
തൃക്കാവ് സ്വദേശിയാണ്.
????‍???? കുഞ്ഞുമായിൻ
1991 ൽ സൗദി അറേബ്യയിൽ എത്തി.
വാൻ സെയിൽസ് ജോലി ചെയ്ത് വരുന്നു.
അൽ ഹസ്സ – ഹോഫൂഫിൽ താമസിക്കുന്നു.
കൊല്ലംപടി സ്വദേശിയാണ്.
മൂന്ന് മക്കൾ.