പൊൻ ബീറ്റ്സ് മുട്ടിപ്പാട്ട് ടീം രൂപീകരിച്ച്, PCWF ബഹറൈൻ കലാവേദി

പൊൻ ബീറ്റ്സ് മുട്ടിപ്പാട്ട് ടീം രൂപീകരിച്ച്, PCWF ബഹറൈൻ കലാവേദി

മനാമ: പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
ബഹ്റൈൻ കലാവേദിയുടെ കീഴിൽ "PCWF ബഹ്‌റൈൻ പൊൻബീറ്റ്സ് മുട്ടിപ്പാട്ട് ടീം" നിലവിൽ വന്നു.
കലാവേദി കൺവീനർ നസീർ കാഞ്ഞിരമുക്ക് നേതൃത്വം നൽകുന്ന ടീമിന് മാസ്റ്റർ ഇസ്മായിൽ കൊയിലാണ്ടിയുടെ കീഴിലാണ് പരിശീലനം ലഭിച്ചത്.
നാളെ (ഒക്ടോബർ 31)
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം കെ സിറ്റി മനാമയിൽ സംഘടിപ്പിക്കുന്ന *ഓണ നിലാവ്* പ്രോഗ്രാമിൽ ടീമിൻറ അരങ്ങേറ്റം കുറിക്കും.
അലി ടി.ടി, അൻവർ പുഴമ്പ്രം, ശിഹാബ് വെളിയങ്കോട്, നബീൽ എം.വി, ഫിറോസ് വെളിയങ്കോട്, മുഹമ്മദ്‌ ഹസ്ഫാൻ വി എം, റയാൻ സൈദ് അമ്പലത്ത് വീട്ടിൽ, എം എഫ് റഹ്‌മാൻ, ജസ്‌നി സൈദ്, തസ്നി അൻവർ, ലൈല റഹ്‌മാൻ, സിത്താര നബീൽ, ഷിഫ ശിഹാബ് തുടങ്ങിവരാണ് ടീമിലുളളത് .