ദോഹ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ കമ്മറ്റി സംഘടിപ്പിക്കുന്ന പൊൻസ്മൃതി സീസൺ 3 ഒക്ടോബര് 20 വെള്ളിയാഴ്ച്ച അൽവക്ര എക്സ്പോർ ആർട്സ് & സ്പോർട്സ് സെന്ററിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അബു ഹമൂർ നാസ്കോ റെസ്റ്റോറന്റിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ
അബ്ദുൽ സലാം മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു. ഹംസ എ വി ഉദ്ഘാടനം ചെയ്തു.
പൊൻസ്മൃതിയുടെ വിജയത്തിന്നായി
സംഘാടക സമിതി രൂപീകരിച്ചു
ടി കെ അബൂബക്കർ, ഡോ: മുനീർ, ആബിദ് തങ്ങൾ ,ബിജേഷ് കൈപ്പട , ഖലീൽ റഹ്മാൻ (രക്ഷാധികാരികൾ )
ഫൈസൽ കെ കെ (ചെയർമാൻ)
അബ്ദുൽ സലാം മാട്ടുമ്മൽ (ജനറൽ കൺവീനർ) നൗഫൽ എ വി , നജീബ് എം ടി (ജോയിന്റ് കൺവീനർ)
കുഞ്ഞിമൂസ മാറഞ്ചേരി (പ്രോഗ്രാം കോർഡിനേറ്റർ) വസന്തൻ പൊന്നാനി (സ്റ്റേജ് മാനേജ്മെന്റ്) ബാദുഷ കെ പി (ഫിനാൻസ് കണ്ട്രോൾ) ഇഫ്തിക്കർ, ശരീഫ് പി പി ( ഫുഡ്ഡ്) ഹാഷിം, മൻസൂർ
(ഐ ടി & മീഡിയ) ബഷീർ , അബ്ദുൽ ലത്തീഫ് (ട്രാൻസ്പോർട്ടേഷൻ) നൗഷാദ് അലി ,അബ്ദുൾ ലത്തീഫ് എൻ പി (പി ആർ ഒ) ഹംസ എ വി , രാജൻ ഇളയിടത്ത് ( ജി ആർ) വനിതാ കമ്മിറ്റി (ഗിഫ്റ്റ്)
പൊന്നാനി പലഹാര മേള, നോർക്ക – പ്രവാസി ക്ഷേമ നിധി രജിസ്ട്രേഷൻ,സ്വാശ്രയ ബിസിനസ്സ് മീറ്റ്, വിവിധ മത്സരങ്ങൾ, കൈമുട്ടി പാട്ട്,
സംഗീത നിശ തുടങ്ങിയ പരിപാടികൾ പൊൻസ്മൃതിയുടെ ഭാഗമായി നടക്കുന്നതാണ്…….
ബിജേഷ് കൈപ്പട സ്വാഗതവും, ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.
ഖത്തറിലെ എല്ലാ പൊന്നാനി താലൂക്ക് നിവാസികളെയും പരിപാടിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

