പൊന്മാക്സ് ഹൈപ്പർ മാർക്കറ്റ്; ഷെയർ സമാഹരണം വിപുലമാക്കുന്നു

പൊന്മാക്സ് ഹൈപ്പർ മാർക്കറ്റ്; ഷെയർ സമാഹരണം വിപുലമാക്കുന്നു

പൊന്നാനി: സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ
'സ്വാശ്രയ പൊന്നാനി ലിമിറ്റഡ് കമ്പനി' യുടെ കീഴിൽ ആരംഭിക്കുന്ന പൊന്മാക്സ് ഹൈപ്പർ മാർക്കറ്റിനുളള സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി.

അടുത്ത ദിവസം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും,സ്വദേശത്തും വിദേശത്തുമുളള പൊന്നാനി താലൂക്ക് നിവാസികൾക്ക് ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ്സിലും കെട്ടിടത്തിലും ഭൂമിയിലും അവകാശം ലഭിക്കുന്ന ഈ പദ്ധതി സാമൂഹ്യ സംരംഭകത്വം എന്ന നിലയ്ക്ക് ജില്ലയിൽ തന്നെ ആദ്യത്തെ പ്രൊജക്ടാണെന്ന് ഭാരവാഹികൾ അറിയിച്ചു.

പൊന്നാനി നാഷണൽ ഹൈവേയിൽ പള്ളപ്രത്ത് പതിനയ്യായിരം സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ വിശാലമായ പാർക്കിങ്ങ് സൗകര്യത്തോടെ നിർമ്മിക്കുന്ന വ്യാപാര സമുഛയത്തോട് ചേർന്ന് PCWF ന് ആസ്ഥാന മന്ദിരവും നിർമ്മിക്കുന്നുണ്ട്.

ഒരു വർഷം 18 %വരെ ലാഭം പ്രതീക്ഷിക്കാവുന്ന രീതിയിൽ കുറഞ്ഞ വരുമാനക്കാർക്കും യോജിച്ച നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുക, ലാഭ വിഹിതം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ സംരംഭത്തിൽ 10000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള ഷെയറുകൾ നൽകുന്നു..!!

നിരവധി പേർക്ക് തൊഴിൽ നൽകുകയും, സാമ്പത്തിക അഭിവൃദ്ധി സാധാരണക്കാർക്ക് കൂടി ലഭ്യമാക്കുകയും ലാഭത്തിന്റെ 20 ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുകയും ചെയ്യുന്ന ഈ മഹത്തായ സംരംഭം വിജയകരമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും സ്വാശ്രയ പൊന്നാനി ലിമിറ്റഡ് കമ്പനി ചെയർമാൻ ഡോ: അബ്ദുറഹ്മാൻ കുട്ടി, മാനേജിംഗ് ഡയറക്ടർ സി എസ് പൊന്നാനി, ഫിനാൻസ് ഡയറക്ടർ അശ്റഫ് നൈതല്ലൂർ തുടങ്ങിയവർ അഭ്യര്‍ത്ഥിച്ചു.

-പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെൻറ്

സ്വാശ്രയ പൊന്നാനി ലിമിറ്റഡ്