പൊന്നോത്സവ് വേദിയിലെ പൊന്നാനിത്തം നിറഞ്ഞ സാംസ്കാരിക സമ്മേളനം

പൊന്നോത്സവ് വേദിയിലെ പൊന്നാനിത്തം നിറഞ്ഞ സാംസ്കാരിക സമ്മേളനം

ഷാർജ: ഈദുൽ ഇത്തിഹാദ് യുഎഇ 53-മത് ദേശീയ ദിനത്തോടനുബന്ധിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഷാർജ സഫാരി മാളിൽ സംഘടിപ്പിച്ച പൊന്നോത്സവ് സീസൺ 7 സാംസ്കാരിക സമ്മേളനം, സംസ്ക്കാരത്തിൻ്റെ പൊന്നാനിത്തം നിറഞ്ഞു നില്‍ക്കുന്നതായിരുന്നു.
പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകയും, എഴുത്തുകാരിയുമായ യു.എ.ഇ. സ്വദേശിനി ഡോ: മറിയം അൽ ഷിനാസ്വി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കേരളവുമായി തനിക്കുളള ബന്ധവും, നിരവധി തവണ കോഴിക്കോട് സർവ്വകലാശാല സന്ദര്‍ശിച്ചതും അവർ ഓർത്തെടുത്തു. നമസ്ക്കാരം, സന്തോഷം എന്നീ രണ്ട് മലയാള വാക്കുകൾ ഞാനെപ്പോഴും പറയാറുളളതാണെന്നും, യു.എ.ഇ. യുടെ വളർച്ചയിൽ മലയാളി സമൂഹം നൽകിയ പങ്ക് വിസ്മരിക്കാവുന്നതല്ലെന്നും അവർ പറഞ്ഞു.
പി.സി.ഡബ്ല്യു.എഫ്. ഗ്ലോബൽ പ്രസിഡന്റ് സി. എസ്. പൊന്നാനി ദേശീയ ദിന സന്ദേശം നല്‍കി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
യു.എ.ഇ സെൻട്രൽകമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു.
അമ്പത്തി മൂന്നാം ദേശീയ ദിനത്തെ അവിസ്മരണീയമാക്കി,
സഫാരി ഗ്രൂപ്പ് എം.ഡി. സൈനുൽ ആബിദീൻ കേക്ക് മുറിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
ലക്ഷക്കണക്കിന് പ്രവാസികൾക്ക് തണൽ നൽകുന്ന യു.എ.ഇ യോടുള്ള കടപ്പാടും നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.
തുടർന്ന് നടന്ന ദേശീയ ദിന ഗാനാലാപന ചടങ്ങിൽ പതാക വാഹകരായ 53 കുട്ടികൾ അണിനിരന്നു.
അംഗങ്ങളുടെ സാമ്പത്തിക ഭദ്രതയും വളർച്ചയും ലക്ഷ്യമാക്കി
നാഷണൽ ഹൈവെ 66 ൽ, ഉറൂബ് നഗറിൽ പണി പൂര്‍ത്തിയായി വരുന്ന സ്വാശ്രയ മാൾ പദ്ധതിയെ സംബന്ധിച്ച് കമ്പനി ചെയർമാൻ ഡോ: അബ്ദുറഹ്മാൻ കുട്ടി വിശദീകരിച്ച് സംസാരിച്ചു.
ഫോസിൽ ഗ്രൂപ്പ്‌ ചെയർമാൻ അബ്ദുസ്സലാം, അക്ബർ ട്രാവൽസ് ചെയർമാൻ & മാനേജിങ് ഡയറക്ടർ അബ്ദുൽ നാസർ കെ. വി, ഫോറം ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ തൽഹത്, ആദം മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ഡോ: സലീൽ, മൂൺ ഷൈൻ ട്രേഡിങ്ങ് മാനേജിങ് ഡയറക്ടർ ഡോ: ഷാജി ഇടശ്ശേരി , സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നവാസ് കടവനാട് തുടങ്ങിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു.
പൊന്നാനിയുടെ ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ കുട്ടി മാസ്റ്ററെ ഡോ: അബ്ദുസ്സലാം പൊന്നാട അണിയിച്ച് ആദരിച്ചു.
ഖലീഫാ യൂണിവേഴ്സിറ്റിയിൽ നിന്നും മെറ്റീരിയൽ എൻജിനീയറങ്ങിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ സെയ്ദ് മുഹമ്മദ് സാജലിന് ആദരം നല്കി.
സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്നവരെ സ്വയം പര്യാപ്തതയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്ന പി.സി.ഡബ്ല്യു.എഫ്, മറ്റു സംഘടനകളിൽ നിന്നും വേറിട്ട് നിൽക്കുന്നതായും, അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന നിഷ്കളങ്കരായ ഒരുപറ്റം യുവാക്കളുടെ ശ്രമ ഫലമാണ് സംഘടനക്ക് ലഭിക്കുന്ന സ്വീകാര്യതയെന്നും ഫോസിൽ ഗ്രൂപ്പ് ചെയർമാൻ കൂടിയായ ഡോ: അബ്ദുസ്സലാം ചൂണ്ടി കാട്ടി.
ജനുവരി 5 ന് മാറഞ്ചേരിയിൽ നടക്കുന്ന പതിനൊന്നാം ഘട്ട സ്ത്രീധന രഹിത വിവാഹ സംഗമത്തിൽ വിവാഹിതരാകുന്ന യുവതികൾക്ക് അഞ്ച് പവൻ സ്വർണ്ണാഭരണം ചടങ്ങിൽ വെച്ച് അദ്ദേഹം വാഗ്‌ദാനം ചെയ്തു.
മീഡിയ വൺ മിഡിൽ ഈസ്റ്റ് ഓപ്പറേഷൻ ഹെഡ്‌ എം.സി.എ. നാസർ, ഷാജി ഹനീഫ്, മോഡേൺ ഹെയർ ഫികിസിംഗ് എം. ഡി. മുജീബ് റഹ്മാൻ, റിയൽ കോഫി എം.ഡി. പി കെ അബ്ദുൽ സത്താർ, തഖ്‌വ ട്രേഡിംഗ് എം.ഡി. സൈദ് മുഹമ്മദ് കാഞ്ഞിയൂർ, അക്ബർ ട്രാവൽസ് ഫിനാൻസ് ജനറൽ മാനേജർ അബ്ദുൽ ജലീൽ , സ്പീഡ് ഓഡിയോസ് എം. ഡി റഷീദ്, ദേര ട്രാവൽസ് മാനേജർ മുജീബ്, ബബിത ഷാജി, ജെസ്സി സലീം, മുംതാസ് ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു
ഷാജി ഹനീഫിന്റെ ശേഖരത്തിലുളള, പൊന്നാനിക്കാരായ നൂറോളം എഴുത്തുകാരുടെ കൃതികൾ പ്രദർശനത്തിനുണ്ടായിരുന്നു.
തിണ്ടീസ്‌ പൊന്നാനി ടീം സലാം ഒളാട്ടയിൽ, സമീർ ഡയാന എന്നിവർ ചേർന്നൊരുക്കിയ പൊന്നാനിയുടെ പൗരാണിക ചിത്രപ്രദർശനവും പൊന്നോൽസവിന്‌ മികവ് പകർന്നു.
പങ്കെടുത്തവർക്കെല്ലാം നറുക്കെടുപ്പിലൂടെ സമ്മാന വിതരണവും നടന്നു.
സംഘാടക സമിതി ചെയര്‍മാൻ അലി ഹസ്സൻ സ്വാഗതവും, ജനറൽ കൺവീനർ നസീർ ചുങ്കത്ത് നന്ദിയും പറഞ്ഞു.