പൊന്നോണം പൊന്നാനി 21 ഓണാഘോഷം ; ടീം ദുബായ് ചാമ്പ്യന്മാർ

പൊന്നോണം പൊന്നാനി 21 ഓണാഘോഷം ; ടീം ദുബായ് ചാമ്പ്യന്മാർ

ദുബായ്: *പൊന്നോണം പൊന്നാനി 21* എന്ന പേരിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ദുബായ് ഘടകം വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. യു.എ.ഇ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുളള ഒമ്പത് ഘടകങ്ങൾ തമ്മിൽ ഓൺലൈനിൽ നടത്തിയ വാശിയേറിയ മത്സരങ്ങളിൽ 23 പോയിന്റുകളുമായി ടീം ദുബായ് ചാമ്പ്യന്മാരായി.

20 പോയിന്റുമായി രണ്ടാം സ്ഥാനം ഫുജൈറയും, 13 പോയിന്റുമായി ഷാർജ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

റേഡിയോ ഏഷ്യ 94 .7 എഫ് എം ആർ ജെ സാൻ ഉദ്ഘാടനം നിർവ്വഹിച്ചു. റേഡിയോ ഏഷ്യ 94 .7 എഫ് എം ന്യൂസ് ഹെഡ് അനൂപ് കീച്ചേരി മുഖ്യാതിഥിയായിരുന്നു. പ്രശസ്ത ഗായിക ഇസ്രത് സബയുടെ മനോഹരമായ ഓണപ്പാട്ടോടു കൂടി മത്സരങ്ങൾ ആരംഭിച്ചു.

അബ്ദുല്ലത്തീഫ് കളക്കര, ഇസ്രത്ത് സബ, ആബിദ് തങ്ങൾ (ഖത്തർ) ഫസൽ റഹ്മാൻ, ഹസൻ (ബഹ്‌റൈൻ) ഹംസ റഹ്മാൻ (ബാംഗ്ലൂർ) അലി എ.വി (യു.എ ഇ) തുടങ്ങിയവർ വിധികർത്താക്കളായിരുന്നു.

ഓണപ്പാട്ട് മത്സരത്തിൽ മുഹമ്മദ് റാഫി (ഫുജൈറ) ഒന്നാം സ്ഥാനവും ,ബഷീർ എ.വി (ഉമ്മുൽ ഖുവൈൻ) ജംഷീർ (അജ്‌മാൻ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

മഹത്വം മലയാളത്തിൽ നസീർ ചുങ്കത്ത് (ഷാർജ) ഒന്നാം സ്ഥാനവും സന്ദീപ് കൃഷ്ണ (ദുബായ്) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വള്ളം കളിയുടെ ആവേശം വാനോളമുയർത്തി അനൗൺസ്‌മെന്റ് മത്സരത്തിൽ മുഹമ്മദ് അക്കരയിൽ (ഫുജൈറ) ഒന്നാം സ്ഥാനവും നവാസ് (ദുബായ്) രണ്ടാം സ്ഥാനവും ജമീൽ (ദുബായ്) മൂന്നാം സ്ഥാനവും നേടി.

ആവേശകരമായ ഓണത്തള്ളിൽ കഴിഞ്ഞ വർഷത്തെ വിജയി നവാസ് (ദുബായ്) ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, അൻസിഫും (ഉമ്മുൽ ഖുവൈൻ) റഹീസും (ഷാർജ) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഡോ: അബ്ദുറഹ്മാൻ കുട്ടി (ചെയർമാൻ, യു.എ.ഇ സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി) രാജൻ തലക്കാട്ട് (ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി) ടി മുനീറ (പ്രസിഡണ്ട് വനിത കേന്ദ്ര കമ്മിറ്റി) സഹീര്‍ മേഘ (പ്രസിഡണ്ട് യൂത്ത് വിംഗ്) മുഹമ്മദ് അനീഷ്, ( പ്രസിഡന്റ് സെൻട്രൽ കമ്മിറ്റി യു.എ.ഇ ) സന്ദീപ് കൃഷ്ണ (ചെയർമാൻ,സാംസ്കാരിക വിഭാഗം ) ഹസൻ മുഹമ്മദ് (ബഹ്‌റൈൻ) ബിജു ദേവസി (സൗദി) പ്രശാന്ത് (കുവൈറ്റ്) ഫഹദ് ബിൻ ഖാലിദ് (ഒമാൻ) തുടങ്ങിയവർ ആശംസകൾ നേർന്നു. ശിഹാബ് കെകെ ,ഷബീർ മുഹമ്മദ് , ശബീർ ഈശ്വര മംഗലം റാഷിദ് നാലകത്ത് , അഷ്‌റഫ് സി വി., ഇക്ബാൽ എ വി, ആഷിക്, റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. അലി എ വിയും സംഘവും അവതരിപ്പിച്ച തകർപ്പൻ പാട്ടോടെ ആഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാജി.വിവി. സ്വാഗതവും ദുബായ് ഘടകം ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു.