ഒമാൻ : പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ഒമാനിലെ സാമൂഹിക സംസ്കാരിക മേഖലയിലെ പ്രമുഖരടക്കം സംഗമത്തിൽ പങ്കെടുത്തു.
കരുണ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബ്ദുറഹിമാൻ ഫാറൂഖി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു.
ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡണ്ട് എം സാദിഖ് അധ്യക്ഷൻ ആയിരുന്നു
വൃക്ക രോഗികളുടെ ആശാ കേന്ദ്രമായ പൊന്നാനി നഗരസഭയുടെ കീഴിലുള്ള ഡയാലിസിസ് സെൻ്ററിനുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം മുഹമ്മദ് മുസന്നയിൽ നിന്നും സ്വീകരിച്ചുകൊണ്ട് പി വി സുബൈർ നിർവഹിച്ചു.
യുഎഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീർ മുഹമ്മദ്, ബാത്തിന കമ്മിറ്റി രക്ഷാധികാരി റഹീം മുസന്ന, വനിതാ വിങ്ങ് രക്ഷാധികാരി സൽമ നജീബ്, ഒമാനിലെ സമൂഹിക സംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ നസീർ എടപ്പാളയം, ശിഹാബുദ്ദീൻ എരമംഗലം തുടങ്ങിയവർ ആശംസകൾ നേർന്നു.
പി വി ജലീൽ, പി വി സുബൈർ, ഒമേഗ ഗഫൂർ, നജീബ്, കെ വി റംഷാദ്, രതീഷ്, സുഭാഷ്, ഇസ്മായിൽ, റിഷാദ്, ജസീർ, റഹ്മത്തുള്ള, ബദറു, സമീർ മത്രാ, ഷംസീർ, യഹിയ, നസറുദ്ദീൻ, മുനവ്വർ, തുടങ്ങിയവർ നേതൃത്വം നൽകി.
സമീർ സിദ്ദീഖ് സ്വാഗതവും, സഫീർ നന്ദിയും പറഞ്ഞു.

