ഫുജൈറ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഫുജൈറ ഘടകം വാര്‍ഷിക ജനറൽ ബോഡി യോഗം "പൊന്നാനി ഇൻ ഫുജൈറ സംഗമം" എന്ന പേരിൽ സംഘടിപ്പിച്ചു.
പ്രസിഡണ്ട് അബ്ദുൽ റഹീമിന്റെ അധ്യക്ഷതയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അനീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കെ കെ മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി 2019-2021 കാലയളവിലെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അഷ്റഫ് കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ 2022 – 2025 വർഷത്തേക്കുളള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
സെൻട്രൽ കമ്മിറ്റി വൈ: പ്രസിഡന്റ് അബ്ദുൽ ജലാൽ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീർ മുഹമ്മദ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
അബ്ദുൽ റഹീം. കെ വി (പ്രസിഡണ്ട് ) മോഹൻദാസ് എൻ. വി, അഫ്ലഹ്. പി (വൈ: പ്രസിഡന്റ് )
മുഹമ്മദ് റാഫി. ടി ( ജനറൽ സെക്രട്ടറി ) ഷാജി മായിൻ. ആർ വി, റിയാസ്. പി (ജോ: സെക്രട്ടറി ) അഷ്റഫ് കെ ( ട്രഷറർ ) എന്നിവർ പ്രധാന ഭാരവാഹികളാണ്.
അംഗങ്ങൾ:
മുഹമ്മദ് അക്കരയിൽ, ഷാജി. എം ഷഫീഖ്. പി. വി, ഷമീർ സി പി, നവാസ്, അമാനുള്ള എം ടി. ഇക്ബാൽ.സി, നസീഫ് കെ. പി.
സെക്രട്ടറി ഷാജി മായിൻ സ്വാഗതവും, റിയാസ്. പി നന്ദിയും പറഞ്ഞു.

