പി സി ഡബ്ല്യൂ എഫ് അജ്മാൻ ഘടകം പുന:സംഘടിപ്പിച്ചു.

പി സി ഡബ്ല്യൂ എഫ് അജ്മാൻ ഘടകം പുന:സംഘടിപ്പിച്ചു.

അജ്മാൻ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അജ്മാൻ ഘടകം  ഒമ്പതാം വാര്‍ഷിക ജനറൽ ബോഡി പൊന്നാനി ഇൻ അജ്‌മാൻ സംഗമം എന്ന പേരിൽ അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ യു.എ.ഇ ഉപദേശകസമിതി ചെയർമാൻ ഡോ: അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു .

ലത്തീഫ് കളക്കര (കേന്ദ്ര കമ്മിറ്റി സെക്രട്ടറി ) ഹംസ റഹ്മാൻ, ബാംഗ്ലൂർജന: സെക്രട്ടറി ) എന്നിവർ മുഖ്യാതിഥികളായിരുന്നു .

സി. എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.

അജ്‌മാൻ ഘടകം പ്രസിഡണ്ട് നവാസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഹാഫിസ്‌ റഹ്മാൻ ‌ 2019-2021 കാലയളവിലെ പ്രവർത്തന ,
സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.

മുഹമ്മദ്‌ അനീഷ്‌,(പ്രസിഡണ്ട് ,
സെൻട്രൽ കമ്മിറ്റി ) ഷബീർ ഈശ്വരമംഗലം ( പ്രസിഡണ്ട്, ദുബായ് ഘടകം) ആദം സി
രക്ഷാധികാരി അൽ ദൈദ് ഘടകം) തുടങ്ങിയവർ ആശംസകൾ നേർന്നു.

പ്രവാസത്തിന്റെ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ
ബഷീർ കെ, ഹാരിസ് അബൂബക്കർ, അബ്ദുല്ലകുട്ടി എം, ബാവ കെ. ടി, അബ്ദുൽ ഗഫൂർ. എച്ച്, അഷ്‌റഫ്‌. ഇ, ഇബ്രാഹിം. എച്ച് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി
ആദരിച്ചു.

2022 – 2025 വർഷത്തേക്കുളള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

അലി എ വി (ഉപാധ്യക്ഷൻ,
സെൻട്രൽ കമ്മിറ്റി ) ഷബീർ മുഹമ്മദ്‌ (സെക്രട്ടറി, സെൻട്രൽ കമ്മിറ്റി) തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പ്രധാന ഭാരവാഹികൾ;

ഹനീഫ എൻ.സി, ശിഹാബ് കെ കെ, സുനീർ ബാബു, നവാസ് അബ്ദുള്ള (സെൻട്രൽ കമ്മിറ്റി പ്രതിനിധികൾ)

ഹാഫിസ് റഹ്മാൻ (പ്രസിഡണ്ട്)
അബ്ദുൽ കരീം (ജനറൽ സെക്രട്ടറി) നൂറുൽ അമീൻ (ട്രഷറർ)

മുഹമ്മദ്‌ പുതുപൊന്നാനി , ഷഫീഖ് കെ (വൈസ് പ്രസിഡണ്ട്) അഷ്‌കർ, സുബൈർ (ജോ: സെക്രട്ടറി) 

പ്രവർത്തക സമിതി അംഗങ്ങൾ;
ഉവൈസ്. കെ, അമീർ റഹ്മാൻ, ബഷീർ എ വി, ജാഫർ, അബ്ദുൽ റഹീം, റാഷിദ്‌, റസാഖ്, അബ്ദുൽ സലാം, ഹാരിസ് പെരുമ്പടപ്പ്,  ബഷീർ പലപ്പെട്ടി, റിയാസ്, അബ്ദുൽ മജീദ്, യാസിർ യു.എം, ഫിർദൗസ് എം.പി, അഫ്സൽ കെ.പി, സുഹൈൽ കെ.

അബ്ദുൽ കരീം സ്വാഗതവും , അഷ്‌കർ നന്ദിയും പറഞ്ഞു.