പി സി ഡബ്ല്യു എഫ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

പി സി ഡബ്ല്യു എഫ്  സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

പൊന്നാനി/ തവനൂർ:
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ലിയു എഫ്) 79-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.
ചന്തപ്പടി കേന്ദ്ര കമ്മിറ്റി ഓഫിസിൽ വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്ററും, തവനൂർ മാത്തൂരിൽ പ്രവർത്തിക്കുന്ന സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രത്തിൽ പഞ്ചായത്ത് കമ്മിറ്റി ഉപാധ്യക്ഷൻ സുലൈമാൻ ഹാജിയും പതാക ഉയര്‍ത്തി.
തുടർന്ന് എല്ലാവരും ചേർന്ന് ദേശീയ ഗാനം ആലപിച്ചു.
പി സി ഡബ്ലിയു എഫ് ഓഫീസിൽ നടന്ന ചടങ്ങിൽ സംഘടനയുടെ നേതാക്കളും വിവിധ കമ്മിറ്റി പ്രതിനിധികളും പങ്കെടുത്തു.
ജനറൽ സെക്രട്ടറി സി.വി. മുഹമ്മദ് നവാസ് സ്വാഗതം ആശംസിച്ച ചടങ്ങിന് വൈസ് പ്രസിഡൻ്റ് ഡോ. അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥിയായി പങ്കെടുത്ത അഡ്വ. എൻ എ ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം വിവരിച്ചുകൊണ്ട്, രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടതിന്റെയും മനുഷ്യരെ ഭിന്നിപ്പിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇ ഹൈദരലി മാസ്റ്റർ, ടി മുനീറ, ശാരദ ടീച്ചർ, യു എ ഇ സെക്രട്ടറി ഷബീർ ഈശ്വരമംഗലം തുടങ്ങിയവർ സംസാരിച്ചു.
ഹനീഫ മാളിയേക്കൽ നന്ദി പ്രകാശിപ്പിച്ചു.
തവനൂർ- മാത്തൂര്‍ സ്വാശ്രയ തയ്യൽ പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ അമ്മായത്ത് അബ്ദുള്ള സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ജി സിദ്ദീഖ്, അൻവർ, മൊയ്തീൻ, ജിഷാർ, യു കെ പ്രതിനിധി നൗഷിർ, വനിത കേന്ദ്ര പ്രതിനിധി ഹസീന, റമീഷ, വനിത ഘടകം പ്രസിഡന്റ് ആമിനു, റുക്കിയ, നെസ്സി തുടങ്ങിയവർ സംസാരിച്ചു.
വനിത ഘടകം ട്രഷറർ സജ്‌ന നന്ദി പറഞ്ഞു.
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും രണ്ട് കേന്ദ്രങ്ങളിലും പായസം വിതരണം ചെയ്തു.