പി സി ഡബ്ല്യു എഫ് രക്തദാന ക്യാമ്പ് 2022 ജനുവരി 8 ശനിയാഴ്ച്ച

പി സി ഡബ്ല്യു എഫ് രക്തദാന ക്യാമ്പ് 2022 ജനുവരി 8 ശനിയാഴ്ച്ച

തവനൂർ:  "രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ " എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) പതിനാലാം വാർഷിക സമ്മേളന പ്രചരണാർത്ഥം തവനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയുടെയും പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ  സംഘടിപ്പിക്കുന്ന
രക്തദാന ക്യാമ്പ് നാളെ ( 2022 ജനുവരി 8 ശനിയാഴ്ച്ച ).

രാവിലെ 9.30 മുതൽ  മുതൽ ഉച്ചക്ക് 1 മണി വരെ എ എം എൽ പി  സ്കൂളിൽ
(യതീംഖാനക്ക് എതിർവശം അയിങ്കലം, കടകശ്ശേരി)  വെച്ചാണ്  രക്തദാന ക്യാമ്പ് നടക്കുന്നത്.

കോവിഡ് പ്രതിസന്ധിയിൽ  ജില്ലയിൽ രൂക്ഷമായ രക്ത ദൗർലഭ്യത പരിഹരിക്കുന്നതിന് ഈ ക്യാമ്പ് ഒരു പരിധിവരെ ആശ്വാസമാകും!

നാം നൽകുന്ന ഓരോ തുള്ളി രക്തത്തിനും ഒരു ജീവന്റെ വിലയുണ്ട്. അത് കൊണ്ട് തന്നെ രക്തം നൽകി സഹജീവികൾക്ക് കൈതാങ്ങാവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.

താഴെ കാണുന്ന നമ്പറിൽ രക്തംദാനം ചെയ്യാൻ താൽപ്പര്യമുളളവർ മുൻകൂട്ടി രെജിസ്ട്രർ ചെയ്യണമെന്ന് അറിയിക്കുന്നു….

98461 26332,
98091 57755,
95392 16450