പി സി ഡബ്ല്യു എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

പി സി ഡബ്ല്യു എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

തവനൂർ:  "രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ " എന്ന സന്ദേശവുമായി കോവിഡ് പ്രതിസന്ധിയിൽ  ജില്ലയിൽ രൂക്ഷമായ രക്ത ദൗർലഭ്യത പരിഹരിക്കുന്നതിന്
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) പതിനാലാം വാർഷിക സമ്മേളന പ്രചരണാർത്ഥം തവനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയുടെയും പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

അയിങ്കലം, കടകശ്ശേരി എ എം എൽ പി  സ്കൂളിൽ നടന്ന ക്യാമ്പ് ആദ്യ രക്തം നൽകി പി സി ഡബ്ല്യു എഫ് വനിതാ കമ്മിറ്റി കേന്ദ്ര ജനറൽ സെക്രട്ടറി അസ്മാബി ഉദ്ഘാടനം ചെയ്തു.

സി എസ് പൊന്നാനി , രാജൻ തലക്കാട്ട്, ടി മുനീറ, നാരായണൻ മണി, റുക്സാന,
യഹ്‌യ, വാർഡ് കൗൺസിലർമാരായ ബിന്ദു , അമ്മായത്ത് അബ്ദുല്ല , എം പി  അബൂബക്കർ , തൂമ്പിൽ കുഞ്ഞുട്ടി ഹാജി, ജി സിദ്ധീഖ്, മുഹമ്മദ് റാഫി സി തുടങ്ങിയവർ സംബന്ധിച്ചു.

സംഘാടക സമിതി ഭാരവാഹികളായ, നൗഷിർ വി, മുബശ്ശിർ ടി , അൻവർ പി പി, ദലീപ്, അഫലാൽ, റിയാസ്, അപർണ്ണ , അനുശ്രീ തുടങ്ങിയവരും,

പെരിന്തല്‍മണ്ണ ഗവൺമെന്റ് ബ്ലഡ് ബേങ്ക് പ്രതിനിധികളായ, ശ്രീജിത്ത്, സുരേഷ്, സജ്ന, സുവർണ്ണ ,സജില .
ബി ഡി കെ കോർഡിനേറ്റർമാരായ അലി ചേക്കോട്, നൗഷാദ് അയിങ്കലം, ശിവ പ്രസാദ് എന്നിവരും ക്യാമ്പിന് നേതൃത്വം നല്‍കി.