മനാമ: പ്രകൃതി ഭംഗി ഫോട്ടോഗ്രഫിയിലൂടെ എന്ന വിഷയത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്റൈൻ എവർ ഗ്രീൻ വിഭാഗം നേച്വർ ഫോട്ടോഗ്രഫി ടോക് സംഘടിപ്പിച്ചു.
പി സി ഡബ്ല്യു എഫ് എക്സിക്യൂട്ടീവ് അംഗവും ,പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ സെയ്തലവി ക്ലാസ് എടുത്തു.
സൽമാബാദ് അൽഹിലാൽ മെഡിക്കൽ സെന്റർ ഹാളിൽ നടന്ന ചടങ്ങ് സാമുഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു.
ഷഫീഖ് പാലപ്പെട്ടി സ്വാഗതവും, എവർഗ്രീൻ വിഭാഗം കൺവീനർ എം എഫ് റഹ്മാൻ നന്ദിയും പറഞ്ഞു.

