പി.സി.ഡബ്ല്യു.എഫ്. പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ‘പൊന്നോണം പൊന്നാനി ’ ഓണാഘോഷം സംഘടിപ്പിച്ചു.

പി.സി.ഡബ്ല്യു.എഫ്. പൊന്നാനി മുനിസിപ്പൽ കമ്മിറ്റി  ‘പൊന്നോണം പൊന്നാനി ’ ഓണാഘോഷം സംഘടിപ്പിച്ചു.

പൊന്നാനി: പൊന്നോണം പൊന്നാനി’ ഓണാഘോഷം
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ചു.
പാലക്കൽ ഓഡിറ്റോറിയത്തിൽ
അത്തപ്പൂക്കളമിട്ട് കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.
ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് വിവിധ കലാ പരിപാടികളും അരങ്ങേറി.
വനിതാ പ്രസിഡണ്ട് റംല കെ.പി. അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സി.വി. മുഹമ്മദ് നവാസ് ആമുഖപ്രഭാഷണം നടത്തി.
യുവ സിനി ആർടിസ്റ്റ് സർഗ്ഗം മുസ്തഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജാതിമത ഭേദമന്യേ നാട്ടുകാരെയെല്ലാം ഒന്നിപ്പിക്കുന്ന സംഘടനയാണ് PCWF എന്നും, ചടങ്ങ് ഉദ്ഘാടനം നിർവഹിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനിസിപ്പൽ പ്രസിഡണ്ട് ഹനീഫ മാളിയേക്കൽ സർഗ്ഗം മുസ്തഫയെ പൊന്നാട അണിയിച്ച് ആദരിച്ചു.
വനിതാ സെക്രട്ടറി സബീന ബാബു ഉപഹാരം സമ്മാനിച്ചു.
കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് കോയക്കുട്ടി മാസ്റ്റർ, കേന്ദ്ര കമ്മിറ്റി ട്രഷറർ അടാട്ട് വാസുദേവൻ മാസ്റ്റർ, സ്വാശ്രയ കമ്പനി ചെയർമാൻ ഡോ. അബ്ദുറഹിമാൻ കുട്ടി,
കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് രാജൻ തലക്കാട്ട്, കേന്ദ്ര വനിതാ കമ്മിറ്റി പ്രസിഡണ്ട് മുനീറ ടി, വനിതാ ഉപദേശക സമിതി ചെയർപേഴ്സൺ ബീക്കുട്ടി ടീച്ചർ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് മച്ചിങ്ങൽ, കേന്ദ്ര കമ്മിറ്റി വനിതാ സെക്രട്ടറി അസ്മ യഹിയ, ഹബീബ് മാസ്റ്റർ സർഗ്ഗം എന്നിവർ ആശംസകൾ നേർന്നു.
മുനിസിപ്പൽ സെക്രട്ടറി മുജീബ് കിസ്മത്ത് സ്വാഗതവും, വനിതാ ട്രഷറർ മിനി മനോഹരൻ നന്ദിയും രേഖപ്പെടുത്തി.
തിരുവാതിര, കൈക്കൊട്ട് കളി, വടംവലി, ലെമൺ സ്പൂൺ, ബലൂൺ പൊട്ടിക്കൽ, വെള്ളത്തിൽ നിന്ന് ആപ്പിൾ കഴിക്കൽ എന്നീ മത്സരങ്ങളും, മ്യൂസിക്കൽ പ്രോഗ്രാമും അരങ്ങേറി. ശിഹാബ് പുതുപൊന്നാനി, അബ്ദുല്ല, ഹംസ, ഹബീബ് എന്നിവർ നേതൃത്വം നൽകി.
കേന്ദ്ര കമ്മിറ്റി വൈ: പ്രസിഡന്റ്‌ അബ്ദുട്ടി പി.എം, സെക്രട്ടറി അഷറഫ് നെതല്ലൂർ, ആർ.വി. മുത്തു, ഫൈസൽ ബാജി, കെ കെ ഹംസ, നാസർ സി.വി, നാരായണൻ മണി, അബ്ദുൽ റഷീദ്, യഹിയ, റാഫി സൈദ്, രജുല, റോഷിനി, ഹാജറ, ഹൈറുന്നിസ, മാലതി, ഒമാൻ കമ്മിറ്റി പ്രതിനിധി ബാവ എന്നിവർ വിവിധ മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
പരിപാടിയുടെ ഇടവേളകളിൽ എലൈറ്റ് സ്വീറ്റ്സ് സ്പോൺസർ ചെയ്ത സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ വിതരണം ചെയ്തു.