ദോഹ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ ഘടകം മാർച്ച് 25 ന് ഏഷ്യൻ ടൗൺ സെഞ്ച്വറി റസ്റ്റോറന്റിൽ "പൊൻ സ്മൃതി '22 " എന്ന പേരിൽ സംഘടിപ്പിച്ച
പൊന്നാനിക്കാരുടെ സംഗമം വിജയകരമായി.
ഉച്ച ഭക്ഷണത്തോടു കൂടി ആരംഭിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ബിജേഷ് കൈപ്പട സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് സയ്യിദ് ആബിദ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
ഐ സി ബി എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാൻ ഉദ്ഘാടനം
നിർവ്വഹിച്ചു.
ഗ്ലോബൽ കമ്മറ്റി സെക്രട്ടറിയും ഖത്തർ ഇൻ ചാർജുമായ ലത്തീഫ് കളക്കര മുഖ്യ പ്രഭാഷണം നടത്തി.
പി സി ഡബ്ല്യു എഫ് ബാംഗ്ലൂർ ചാപ്റ്റർ പ്രസിഡണ്ട് സി.സി മൂസ, ഷാജി ഹനീഫ് (യു.എ.ഇ)
മുഖ്യാതിഥികൾ ആയിരുന്നു.
ബ്രില്യൻന്റ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. ആശ ഷിജു പാരന്റിംഗ് ക്ലാസ്സിന് നേതൃത്വം നൽകി.
പി സി ഡബ്ല്യു എഫ് ഖത്തർ കമ്മിറ്റി ഉപദേശക സമിതി അംഗങ്ങളായ അബ്ദുസ്സലാം മാട്ടുമ്മൽ, ഫൈസൽ കെ കെ (സഫാരി മാൾ) വനിതാ ഘടകം പ്രസിഡന്റ് ഷൈനി കബീർ, പൊന്നാനി മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറി സഹീർ, തുടങ്ങിയവർ ആശംസകൾ നേർന്നു.
പ്രമുഖ വ്യവസായിയും സഫാരി ഗ്രൂപ്പ് എം ഡിയുമായ മടപ്പാട്ട് അബൂബക്കർ, സി സി മൂസ്സ, ഡോ: മുനീർ തുടങ്ങിയവർക്ക് ദി ഗ്രൈറ്റ് ലീഡർ അവാർഡും,
പ്രശസ്ത കലാകാരൻ വസന്തൻ പൊന്നാനി ,
98.6 എഫ് എം റേഡിയോ ഡയറക്ടർ നൗഫൽ റഹ്മാൻ എന്നിവർക്ക് സ്നേഹാദരവും സമർപ്പിച്ചു.
ലീഡർഷിപ് അക്കാഡമി (പി എൽ എ ) കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും വിവിധ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
സ്ത്രീധന രഹിത വിവാഹം ഉൾപ്പെടെയുളള റിലീഫ് 2022 നൈതല്ലൂർ അലിക്കുട്ടിയിൽ നിന്നും സ്വീകരിച്ച് തുടക്കം കുറിച്ചു.
അബ്ദുസലാം മാട്ടുമ്മലിന്റെ ഓർമയിൽ ഒരു ദില്ലികാലം പുസ്തകത്തിൻറ കൈമാറ്റവും , അദ്ദേഹത്തിനുള്ള ഉപഹാരവും നൽകി.
അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണം ചെയ്തു. നസീം അൽ റബീഹ് ഹോസ്പിറ്റൽ സേവനങ്ങൾക്ക് ഇരുപത് ശതമാനം കിഴിവ് ഈ കാർഡ് വഴി ലഭ്യമാകുമെന്ന പ്രഖ്യാപനം അംഗങ്ങൾ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
പി സി ഡബ്ല്യു എഫ് ഖത്തർ ചാപ്റ്റർ ട്രെഷറർ ഖലീൽ റഹ്മാൻ ഉപസംഹാരം നടത്തി. വനിതാ ഘടകം സെക്രട്ടറി സഫിയ ഗഫൂർ നന്ദിയും പറഞ്ഞു.
ജൂനിയർ സീനിയർ വിഭാഗം കുട്ടികളുടെ കളറിംഗ് / പെൻസിൽ ഡ്രോയിംഗ് മത്സരം, വനിതകളുടെ പായസമത്സരം, കുട്ടികൾകളുടെ വിവിധ വിനോദ പരിപാടികൾ എന്നിവയും , സംഗീത നിശയും പൊൻസ്മൃതി ക്ക് മികച്ച അനുഭൂതി പകർന്നു.

