പി സി ഡബ്ല്യു എഫ് എവർ ഗ്രീൻ ഞാറ്റുവേല സംഗമം സംഘടിപ്പിച്ചു

പി സി ഡബ്ല്യു എഫ് എവർ ഗ്രീൻ  ഞാറ്റുവേല സംഗമം സംഘടിപ്പിച്ചു

പൊന്നാനി: സൂര്യന്റെ സ്ഥാനം തിരുവാതിര നക്ഷത്രത്തിലെത്തുന്ന തിരുവാതിര ഞാറ്റുവേല കേരളത്തിൽ എന്തും നടാൻ ഏറ്റവും അനുകൂലമായ കാലമാണ്.
ചെടികളും കാർഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയവുമാണിത്.
ആരോഗ്യമുളള ശരീരം നിലനിറുത്താൻ വർഷത്തിലൊരിക്കൽ മലയാളി പ്രത്യേക വിഭവങ്ങൾ തയ്യാറാക്കി കഴിക്കുന്ന ഞാറ്റുവേല കാലത്തെ നാട്ടോർമ്മകൾ പങ്കു വെച്ചും, പാട്ടുകൾ പാടിയും, കാർഷിക രംഗത്തെ പുത്തൻ രീതികൾ പറഞ്ഞും പഠിപ്പിച്ചും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി ഞാറ്റുവേല സംഗമം സംഘടിപ്പിച്ചു.
പങ്കെടുത്തവർക്കെല്ലാം ഔഷധ കഞ്ഞി, പത്തില ഉപ്പേരി, കാന്താരി ചമ്മന്തി, ചെറുപയർ ഉപ്പേരി, പപ്പടം ചുട്ടത് ഉൾപ്പെടെയുളള വിഭവങ്ങൾ വിതരണം ചെയ്തു.
എവർ ഗ്രീൻ അംഗങ്ങൾ തയ്യാറാക്കിയ കാർഷിക, കുടിൽ വ്യവസായ ഉൽപ്പന്നങ്ങളുടെ വിപണനവും ഉണ്ടായിരുന്നു.
നൈതല്ലൂർ കളക്കര തറവാട് മുറ്റത്ത് ഒരുക്കിയ ചടങ്ങ് ഈഴവതിരുത്തി കൃഷി ഓഫീസർ
സുരേഷ് ടി എം ഉദ്‌ഘാടനം ചെയ്തു.
സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
എവർ ഗ്രീൻ ചെയർ പേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷത വഹിച്ചു.
കൺവീനർ ഹൈദറലി മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
വാർഡ് കൗൺസിലർ പി ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് കൃഷി ഓഫിസർ സിന്ധു, സലീം കെ വി (റിയാദ് -സഊദി) എന്നിവർ സംസാരിച്ചു.
പി കോയക്കുട്ടി മാസ്റ്റർ, സി വി മുഹമ്മദ് നവാസ്, ടി മുനീറ, സലീം കളക്കര, എൻ പി അഷ്റഫ്, ലതീഫ് കളക്കര , ലത ടീച്ചർ, സുബൈദ പോത്തനൂർ തുടങ്ങിയവർ സംബന്ധിച്ചു.
കൃഷ്ണൻ നായർ (ആലംങ്കോട്) മുഹമ്മദലി അയിരൂർ(പെരുമ്പടപ്പ്)
എൻ പി കുഞ്ഞിമോൻ, അഷ്റഫ് കളക്കര (പൊന്നാനി) എന്നിവർ കൃഷി അനുഭവങ്ങൾ പങ്കുവെച്ചു.
നൈതല്ലൂരിലെ എൻ പി കുഞ്ഞിമോൻ, അഷ്റഫ് കളക്കര എന്നിവരുടെ സ്ഥലത്ത് ഓണത്തിന് വിളവെടുക്കുന്ന വിധത്തിൽ പയർ വിത്ത് നടൽ ആരംഭിക്കാനും, ചന്തപ്പടി കിഡ്സീ നഴ്സറി സ്ഥലത്ത് ചെണ്ടുമല്ലി കൃഷി തുടങ്ങാനും തീരുമാനിച്ചു.
മണ്ണുത്തി കൃഷി ഭവനിലേക്ക് പഠന യാത്ര സംഘടിപ്പിക്കാനും, ചിങ്ങം ഒന്ന് കർഷക ദിനത്തിൽ താലൂക്കിലെ ഏറ്റവും നല്ല കർഷകന് രണ്ടാം പൊൻ കതിർ പുരസ്കാരം നൽകുന്നതിന്നായി മൂന്നംഗ ജൂറിയെ തെരെഞ്ഞെടുത്തു.
ഔഷധക്കൂട്ട് തയ്യാറാക്കിയത് റാഫിന പുതുപൊന്നാനി ആയിരുന്നു.
മോഹനൻ പാക്കത്ത് സ്വാഗതവും, ആരിഫ മാറഞ്ചേരി നന്ദിയും പറഞ്ഞു.