തവനൂർ: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രവുമായി സഹകരിച്ച് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതി,
അംഗങ്ങൾക്കായി കൂൺ കൃഷി പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
തവനൂർ കെ വി കെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്ലാസ്സില്‍ വിവിധ ഘടകങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 51 അംഗങ്ങൾ പങ്കെടുത്തു.
തവനൂർ കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ: ലിലിയ ബേബി ക്ലാസ്സ് നയിച്ചു.
പല തരം കൂണുകളെപ്പറ്റിയും, കൂൺ കൃഷിയുടെ വിവിധ ഘട്ടങ്ങളെ കുറിച്ചും വളരെ വിശദമായി, സ്ലൈഡ് അവതരണത്തിലൂടെ വിശദീകരിച്ചു.
കൂണ്‍തടം നിർമ്മിക്കുന്നതിന്റെ പരിശീലനവും നല്കി.
കാസർഗോഡ് കാർഷിക കോളേജ് വിദ്യാർത്ഥികളുടെ പ്രദർശന ക്ലാസും ഉണ്ടായിരുന്നു. സ്വയം കൂണ് തടം നിര്‍മിച്ച് കൃഷി ചെയ്യാനുള്ള പ്രചോദനം ഇതിലൂടെ ലഭിച്ചു.
പി കോയക്കുട്ടി മാസ്റ്റർ , ഡോ: അബ്ദുറഹ്മാൻ കുട്ടി, ശാരദ ടീച്ചർ, ഏട്ടൻ ശുകപരും, ഹൈദറലി മാസ്റ്റർ ടി മുനീറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.

