പി.സി.ഡബ്ല്യുഎഫ് വനിതാ വിങ്ങും ഐ.എം.എ മുസ്‌റിസ് ബ്രാഞ്ചും ചേർന്ന് ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

പി.സി.ഡബ്ല്യുഎഫ് വനിതാ വിങ്ങും ഐ.എം.എ മുസ്‌റിസ് ബ്രാഞ്ചും ചേർന്ന് ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

സലാല : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല വനിതാ വിംഗ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) മുസ്‌റിസ് ബ്രാഞ്ച് സഹകരണത്തോടെ “ആർത്തവ സംബന്ധമായ അസുഖങ്ങളും, ഹോർമോൺ വ്യതിയാനങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.
2025 ഏപ്രിൽ 18 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ബദർ അൽ സമാ ഹോസ്പിറ്റലിലെ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ പി.സി.ഡബ്ല്യുഎഫ് വനിതാ വിങ് പ്രസിഡന്റായ സ്നേഹ ഗിരീഷ് അധ്യക്ഷത വഹിച്ചു.
ഐ.എം.എ മുസ്‌രിസ് ബ്രാഞ്ച് പ്രസിഡന്റ് ഡോ: ജാസിർ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഡോ: നദീജ സലാം (WIMA പ്രസിഡന്റ്) മുഖ്യാതിഥിയായിയിരിന്നു.
ബദർ അൽ സമാ ഹോസ്പിറ്റൽ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ഭഗീരഥി വിഷയം അവതരിപ്പിച്ച് വിശദമായ ക്ലാസെടുത്തു. സെമിനാറിനോടനുബന്ധിച്ച് സംശയ നിവാരണ സെഷനും നടന്നു.
പിസിഡബ്ല്യുഎഫ് ഉപദേശക സമിതിയംഗവും, ഐഎംഎ വർക്കിംഗ്‌ കൗൺസിൽ അംഗവുമായ ഡോ: ഷെമീർ ആലത്ത് ആശംസകൾ അർപ്പിച്ചു.
ഡോ. ഭഗീരഥിക്ക് പി.സി.ഡബ്ല്യുഎഫ് വനിതാ വിംഗ് പ്രസിഡന്റ് സ്നേഹ ഗിരീഷ് സ്നേഹോപഹാരം നൽകി, ട്രഷറർ സലീല റാഫി പൊന്നാട അണിയിച്ച് ആദരിച്ചു.
ഡോ: ജാസിറിനും, ഡോ. നദീജ സലാമിനും, വനിതാ വിംഗ് ഉപദേശക സമിതിയംഗങ്ങളായ ആയിഷ കബീർ, മുനീറ മുഹമ്മദ് എന്നിവർ, പൊന്നാനിയുടെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകമായ “പാനുസ’ സ്നേഹോപഹാരമായി നൽകി.
സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ സമീന അൻസാരി, സഫിയ മനാഫ്, ശ്രീവിദ്യ ശ്രീജി, സൗദ, ഹൈറുനിസ്സ നിയാസ്, അസീല സലിം, ബീനു സലിം, നദീറ തുടങ്ങിയവർ പങ്കെടുത്തു.
ജസീല ഷമീർ, ഷൈമ ഇർഫാൻ, ജെസ്‌ല മൻസൂർ, ഷിംന ജെയ്‌സൽ, സാബിറ സുധീർ, ഷംന ഫമീഷ്, ഫർഹാന, മുഹ്സിന അഷ്ഫാക്, സഫൂറ മുജീബ്, ഷാഹിന, അനാമിക കറുത്തേടത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വനിതാ വിങ് സെക്രട്ടറി റിൻസില റാസ് സ്വാഗതവും, സലീല റാഫി നന്ദിയും പറഞ്ഞു.