പി സി ഡബ്ലിയു എഫ് ബഹറൈൻ കമ്മിറ്റി രക്ത ദാന ക്യാമ്പ് നടത്തി.

പി സി ഡബ്ലിയു എഫ് ബഹറൈൻ കമ്മിറ്റി രക്ത ദാന ക്യാമ്പ് നടത്തി.

മനാമ: രക്ത ദാനം മഹാദാനം എന്ന സന്ദേശവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി ബുസൈറ്റിൻ കിംഗ് ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി.

സാമുഹ്യ പ്രവർത്തകൻ ഫസലുൽ ഹഖ് രക്തം ദാനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മേജർ ജനറൽ സൽമാൻ അൽ ഖലീഫ മിസ് നൂഫ് അൽ അയാദി ,ഡോ: അനീഷ് , പി സി ഡബ്ലിയു എഫ് ഉപദേശക സമിതി അംഗം  ബാലൻ കണ്ടനകം, പ്രസിഡണ്ട് ഹസ്സൻ , ട്രഷറർ സദാനന്ദൻ തുടങ്ങിയവർ
സന്നിഹിതരായിരുന്നു.

പ്രോഗ്രാം കോർഡിനേറ്റർ നബീൽ,ആരോഗ്യ വിഭാഗം ജോയിന്റ് കൺവീനർ റംഷാദ്, മുഹമ്മദ്‌ മാറഞ്ചേരി, എം എഫ്‌ റഹ്‌മാൻ, മുസ്ഥഫ കൊളക്കാട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.