മസ്കറ്റ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മിനിസ്ട്രി ഓഫ് ഹെൽത്ത് ബ്ലഡ് ബാങ്ക് ബൗഷർ അധികൃതരുടെ നേതൃത്വത്തിൽ ബദർ സമ ഹോസ്പിറ്റലിൽ വച്ച് നടന്ന ക്യാമ്പിൽ അമ്പതിലേറെ പേർ പങ്കെടുത്തു.
ബദർ സമ ഹോസ്പിറ്റൽ റൂവി മാനേജർ ജയരാജ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
രക്തദാനത്തിലൂടെ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിച്ചേരാൻ പി സി ഡബ്ലിയു എഫിന് സാധിച്ചതായി അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.
ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായിത്തന്നെ, കഴിഞ്ഞ വർഷവും പി സി ഡബ്ലിയു എഫിന്റെ നേതൃത്വത്തിൽ 75-ലധികം പേർ പങ്കെടുത്ത രക്തദാന ക്യാമ്പ് ബദർ സമയുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരുന്നു.
ജനറൽ സെക്രട്ടറി ഷമീർ സിദ്ധീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനവ്വിർ സ്വാഗതവും ഒമേഗ ഗഫൂർ നന്ദിയും അറിയിച്ചു.
പി.വി. സുബൈർ, ശിഫാലി, ഷമീമ സുബൈർ, നജീബ്, ലിസി ഗഫൂർ, വിദ്യ സുഭാഷ്, നബീൽ, മുസ്തഫ, റഹ്മത്തുള്ള, ലിസാന മുനവ്വിർ, എം. രതീഷ്, അനീഷ നബീൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

