പി സി ഡബ്യു എഫ് വനിതാ കമ്മിറ്റി പതിനൊന്നാം വാർഷികം; പ്രതിനിധി സഭ ചേർന്നു.

പി സി ഡബ്യു എഫ് വനിതാ കമ്മിറ്റി പതിനൊന്നാം വാർഷികം; പ്രതിനിധി സഭ ചേർന്നു.

പൊന്നാനി: പതിനൊന്ന് വർഷത്തെ പ്രവർത്തന മികവിന്റെ അടയാളപ്പെടുത്തലുകളുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വനിതാ കമ്മിറ്റി പതിനൊന്നാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു.
ചാണാറോഡ് വഹീദ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനം ഉപദേശക സമിതി ചെയർ പേഴ്സൺ വി കെ ബീക്കുട്ടി ടീച്ചർ പതാക ഉയർത്തിയതോടെ ആരംഭിച്ചു.
തുടർന്ന്, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അമ്പതോളം വിധവകൾക്ക് കാരുണ്യ സ്പർശം ധന സഹായം വിതരണം ചെയ്തു.
സമ്മേളനത്തിന്റെ ഭാഗമായുളള വാർഷിക പ്രതിനിധി സഭ പൊന്നാനി നഗരസഭ ചെയർപേഴ്സൺ
സി വി സുധ ഉദ്ഘാടനം ചെയ്തു.
വനിതാ ശാക്തീകരണം സാമൂഹ്യ ബാധ്യതയാണെന്നും, അത് ഏറ്റെടുക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവർ അഭിപ്രായപ്പെട്ടു.
പതിനൊന്നാം വാർഷികോപഹാരമായി പുറത്തിറക്കിയ "പൊൻവാനി" വാർഷിക പതിപ്പ് നഗരസഭ പ്രതിപക്ഷ നേതാവ് ടി കെ അഷ്റഫ് പ്രകാശനം ചെയ്തു.
വനിതകൾക്ക് കരുത്ത് പകരാൻ പൊന്നാനിയുടെ സേവന മേഖലയിൽ പി സി ഡബ്യു എഫ് നിലനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഒമാൻ വനിതാ ഘടകം പ്രസിഡന്റ് സൽമ നസീർ വാർഷിക പതിപ്പ് ഏറ്റുവാങ്ങി.
ദമ്മാം കമ്മിറ്റി പുറത്തിറക്കിയ കലണ്ടർ പ്രകാശനം വാർഡ് കൗൺസിലർ റഫീഖ് പറമ്പിൽ പ്രകാശനം ചെയ്തു.
വനിത കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി മുനീറ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എസ് ലത ടീച്ചർ സ്വാഗതം പറഞ്ഞു.
ഗ്ലോബൽ ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് മുഖ്യ പ്രഭാഷണം നടത്തി.
സംഘടനയുടെ ഗ്ലോബൽ ട്രഷറർ ആയിരുന്ന എ കെ മുസ്തഫയുടെ ആറാമത് അനുസ്മരണ
പ്രഭാഷണം വർക്കിംഗ് പ്രസിഡന്റ് പി കോയക്കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.
പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഹൈറുന്നിഷ പാലപ്പെട്ടിയും, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഖദീജ മുത്തേടത്തും നടത്തി.
തുടർന്ന് ചർച്ചയും മറുപടിയും ഭാരവാഹികളുടെ ഒഴിവ് നികത്തലുമുണ്ടായി.
ദേശിയ പുരസ്ക്കാര ജേതാവ് ഡോ: കെ എം റാഷിദയ്ക്ക് ആദരം സമർപ്പിച്ചു.
ശിശു ദിനത്തിൽ സംഘടിപ്പിച്ച പെയിന്റിംഗ് മത്സരത്തിൽ ജൂനിയർ – സബ് ജൂനിയർ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉപഹാരവും, പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റും, പ്രോൽസാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
ശാരദ ടീച്ചർ, അടാട്ട് വാസുദേവൻ മാസ്റ്റർ, ഡോ: അബ്ദുറഹ്മാൻ കുട്ടി, ഹനീഫ മാളിയേക്കൽ, അഷ്റഫ് മച്ചിങ്ങൽ എൻ പി അഷ്റഫ്, ബിജു ദേവസി, റക്കീബ നൗഫൽ, റമീന ആസിഫ്, ഇഖ്ബാൽ വെളിയങ്കോട്
തുടങ്ങിയവർ സംബന്ധിച്ചു.
സുഹ്റ ബാബു നന്ദി പറഞ്ഞു.