പി വി എ കാദർ ഹാജി ഒന്നാം അനുസ്മരണം സംഘടിപ്പിച്ചു.

പി വി എ കാദർ ഹാജി ഒന്നാം അനുസ്മരണം സംഘടിപ്പിച്ചു.

പൊന്നാനി : പി സി ഡബ്ല്യു എഫ് കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ടായിരുന്ന പരേതനായ പി വി അബ്ദുൽ കാദർ ഹാജി , നാടിനും നാട്ടാർക്കും വേണ്ടി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷനിലൂടെ ജീവിതം സമര്‍പ്പിച്ച ബഹുമുഖ വ്യക്തിത്വമായിരുന്നുവെന്നും ,

മരണത്തിൻറ തൊട്ടു മുൻപുളള ദിനങ്ങൾ വരെ ചാരിറ്റി പ്രവർത്തനങ്ങളിൽ മുഴുകിയ അദ്ധേഹത്തിൻറ സ്മരണ നില നില്‍ക്കുന്നതിന്നായി തുടക്കം കുറിച്ച പി വി എ കാദർ ഹാജി മെമ്മോറിയൽ പി സി ഡബ്ല്യു എഫ് മെഡിക്കെയർ, രോഗം കൊണ്ട് പ്രയാസമനുഭവിക്കുന്നവർക്ക് ഏറെ ആശ്വാസകരമായി തീർന്നിരിക്കുകയാണെന്നും ഒന്നാം അനുസ്മരണ യോഗത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വർക്കിംഗ് പ്രസിഡണ്ട് പി കോയക്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സി വി മുഹമ്മദ് നവാസ് സ്വാഗതം പറഞ്ഞു.

സി എസ് പൊന്നാനി അനുസ്മരണ പ്രഭാഷണം നടത്തി.

യു കെ ഇബ്രാഹിം കുട്ടി മാസ്റ്റർ, ഡോ : ഇബ്രാഹിം കുട്ടി പത്തോടി, ബീക്കുട്ടി ടീച്ചർ, ഫർഹാൻ ബിയ്യം, ടി വി സുബൈർ, പി എം അബ്ദുട്ടി, ടി മുനീറ, ശ്രീരാമനുണ്ണി മാസ്റ്റർ, അഷ്റഫ് മച്ചിങ്ങൽ, മാമദ് കെ മുഹമ്മദ്, പി എ അബ്ദുൽ അസീസ്, കെ കെ ഹംസ , കെ പി മുസ്സ തുടങ്ങിയവർ സംസാരിച്ചു.
റഹിയാനത്ത് ഒ കെ നന്ദി പറഞ്ഞു.