പെരുമ്പടപ്പ് : പാലപ്പെട്ടി ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ഉപകരണങ്ങൾ കൈമാറി.
ഖദീജ മുത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ കൺവീനർ അഷ്റഫ് മച്ചിങ്ങൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു
സ്കൂൾ പ്രധാന അധ്യാപിക ഫാത്തിമ റസാക്ക് സംസാരിച്ചു.
പി സി ഡബ്ല്യു എഫ് പെരുമ്പടപ്പ് പഞ്ചായത്ത് ഭാരവാഹികളായ
ഷാജിത, ഖൈറുന്നിസ പാലപ്പെട്ടി, സലീം ഗ്ലോബ്, ഫൈസൽ മണ്ണാറക്കൽ, അലി പി, ശംസുദ്ധീൻ, അബ്ദുറഹിമാൻ കോട്ടപ്പുറത്ത്, ഖദീജ എം എം, തുടങ്ങിയവർ സംബന്ധിച്ചു.
ശാഹിൻബാൻ സ്വാഗതവും, ഫാത്തിമ മുജീബ് നന്ദിയും പറഞ്ഞു.

